നിരാമയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി


സംസ്ഥാനത്തെ അംഗപരിമിതര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നതിനുള്ള പദ്ധതി. നാഷണൽ ട്രസ്റ്റ് ആക്ട്‌ മുഖേന രജിസ്റ്റർ ചെയ്ത സംഘടനകൾ വഴി നടപ്പിലാക്കുന്ന സ്കീമുകളിൽ പ്രധാനപ്പെട്ട ഒന്നാണ് നിരാമയ ഇൻഷൂറൻസ് സ്കീം. 1 ലക്ഷം രൂപ വരെ വാർഷിക ചികിത്സാ ചെലവ് ലഭിക്കുന്നു. പദ്ധതിയിൽ ചേരുന്നതിന്  ബി.പി.എൽ വിഭാഗം 250 രൂപയും, എ.പി.എൽ വിഭാഗം 500 രൂപയും പ്രീമിയം തുക അടക്കണം. കേരളത്തിൽ ഈ പ്രീമിയം തുക സംസ്ഥാന സർക്കാർ സ്റ്റേറ്റ് നോഡൽ ഏജൻസി സെന്റർ വഴി അടക്കുന്നു. എല്ലാ വർഷവും എപ്രിൽ 1 മുതൽ മാർച്ച് 31 വരെയാണ് പദ്ധതി കാലാവധി.

എല്ലാ വർഷവും പോളിസി പുതുക്കണം. പുതുക്കുന്നതിന് ബി.പി.എൽ വിഭാഗം 50 രൂപയും, എ.പി.എൽ വിഭാഗം 250 രൂപയും പ്രീമിയം തുക അടക്കണം. ഈ തുകയും കേരളത്തിൽ സംസ്ഥാന സർക്കാർ തന്നെയാണ് അടക്കുന്നത്. രാജ്യത്താകെ ഒരു ലക്ഷം പേര്‍ക്കാണ് നിരാമയ പദ്ധതിയില്‍ അംഗങ്ങള്‍ ആകുന്നതിന് നാഷണല്‍ ട്രസ്റ്റ് അവസരം നല്‍കുന്നത്. ഇതില്‍ 49,685 പേരെ ചേര്‍ത്തു കൊണ്ട് കേരളം ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു.

ടാർജെറ്റ്‌ ഗ്രൂപ്പ്

ഭിന്നശേഷിക്കാര്‍

പ്രമാണങ്ങൾ

Application Forms Niramaya Health Insurance Enrollment form
Application Forms Niramaya health insurance- Application for Renewal
Application Forms Niramaya Health Insurance Claim form