മിത്രം പദ്ധതി- പ്രൊബേഷന്‍ ഗുണഭോക്താക്കള്‍ക്ക്‌ തൊഴില്‍ നൈപുണ്യ പരിശീലനം


പ്രൊബേഷന്‍ & ആഫ്റ്റര്‍ കെയര്‍ സേവനങ്ങളുടെ ഭാഗമായി സാമൂഹ്യ നീതി വകുപ്പ്‌ മുഖേന വിവിധ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്‌. സാമൂഹ്യ പ്രതിരോധത്തിന്റെ ഭാഗമായി മുന്‍തടവുകാര്‍, പ്രൊബേഷണര്‍മാര്‍, തടവുകാരുടെ ആശ്രിതര്‍, അതിക്രമത്തിന്‌ ഇരയായവര്‍/ അവരുടെ ആശ്രിതര്‍, യുവ കുറ്റാരോപിതര്‍, മാനസികരോഗ ബാധിതരായ തടവുകാര്‍ തുടങ്ങിയവരുടെ പുനരധിവാസവും ആയി ബന്ധപ്പെട്ട വിവിധ പദ്ധതികളാണ്‌ വകപ്പ്‌ മുഖേന നടപ്പിലാക്കിവരുന്നത്‌. പല കാരണങ്ങളാല്‍ കുറ്റകൃത്യങ്ങളില്‍പ്പെട്ട (ഇരയാക്കപ്പെട്ട ഇവര്‍ക്ക്‌ പൊതുസമൂഹത്തില്‍ ഒരു ജോലി ലഭിക്കുന്നതിന്‌ പ്രയാസം നേരിടുന്ന സാഹചര്യം നില നില്‍ക്കുന്നതിനാല്‍ വീണ്ടും സമൂഹം അംഗീകരിക്കാത്ത തൊഴില്‍ ചെയ്യുന്നതിന്‌ ഇവര്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതുണ്ട്‌. ശിഥിലമായ കുടുംബത്തില്‍പ്പെട്ടവര്‍ക്ക്‌ അവരുടെ വിദ്യാഭ്യാസ കാലയളവില്‍ മതിയായ വിദ്യാഭ്യാസമോ തൊഴില്‍ പരിശീലനമോ ലഭിക്കാത്തതിനാല്‍ മറ്റ്‌ മാര്‍ഗങ്ങളിലൂടെ ധനസമ്പാദനത്തിനു ശ്രമിക്കുന്നതും കുറ്റകൃത്യങ്ങള്‍ പെരുകുന്നതിന്‌ ഒരു കാരണമാകാം. ഇത്തരത്തിലുള്ളവരെ ശാസ്ത്രീയമായ ഇടപെടലിലൂടെ മാനസികമായി പരിവര്‍ത്തനം ചെയ്തു കുറ്റകൃത്യങ്ങളുടെ തോത്‌ കുറച്ചുകൊണ്ടു വരാന്‍ സാധിക്കും.
കൂടാതെ അതിക്രമത്തിനിരയാക്കപ്പെട്ട്‌ ഗുരുതരമായി പരിക്കേറ്റവര്‍ക്ക്‌ മറ്റ്‌ തൊഴിലുകളില്‍ ഏര്‍പ്പെടാനാകാത്ത സാഹചര്യത്തില്‍ ടിയാളുകളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പുനരധിവാസവും ഉറപ്പാക്കേണ്ടതുണ്ട്‌. ആയതിലേക്ക്‌ മേല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്‌ അവരുടെ അഭിരുചിക്കനുസൃതമായ തൊഴിലില്‍ പരിശീലനം നല്‍കുകയും അതുവഴി ജോലി ഉറപ്പാക്കുകയോ അല്ലെങ്കില്‍ സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു പ്രാപ്തരാക്കുകയോ ചെയ്യുന്നതിനായി ധനസഹായം അനുവദിക്കുന്ന പദ്ധതി "മിത്രം" എന്ന പേരില്‍ നടപ്പിലാക്കാവുന്നതാണ്‌.
 

ലക്ഷ്യം

1. സാമൂഹ്യ പ്രതിരോധത്തിന്റെ ഭാഗമായി കുറ്റകൃത്യങ്ങള്‍ കുറഞ്ഞ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നത്‌ വകപ്പിന്റെ പ്രൊബേഷന്‍ നയമാണ്‌. പല കാരണങ്ങള്‍ കൊണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട വ്യക്തികളെ വീണ്ടും കുറ്റകൃത്യത്തില്‍പ്പെടുന്നതില്‍ നിന്ന്‌ തടയുക.
2. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്‌ പൊതു സമൂഹത്തില്‍ ജോലി ലഭിക്കുന്നതിനു പ്രയാസം നേരിടുന്ന സാഹചര്യത്തില്‍ തൊഴില്‍ പരിശീലനം നല്‍കുന്നതിലൂടെ സ്വന്തമായി വരുമാന മാര്‍ഗം കണ്ടെത്താന്‍ പ്രാപ്തരാക്കുക .

3. കുടുംബനാഥന്‍/കുടുംബനാഥ ജയിലിലാകുന്നത്‌ മൂലം ബുദ്ധിമുട്ട്‌ അനുഭവിക്കുന്നവരുടെ ആശ്രിതര്‍ക്ക്‌ തൊഴില്‍ പരിശീലനം നല്‍കുക വഴി പുനരധിവാസം സാധ്യമാക്കുക.
4. അതിക്രമത്തിന്‌ ഇരയാക്കപ്പെട്ടത്‌ മൂലം മറ്റ്‌ ജോലികള്‍ സ്വീകരിക്കുന്നതിന്‌ സാധിക്കാത്തവര്‍ക്ക്‌ സ്വയം തൊഴില്‍ കണ്ടെത്തി ജീവിക്കുന്നതിന്‌ പ്രാപ്തരാക്കുക. അതിക്രമത്തിന്‌ ഇരയാക്കപ്പെട്ടതിനാല്‍ ജോലി ചെയ്തു കുടുംബം പുലര്‍ത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ അവരുടെ ആശ്രിതര്‍ക്ക്‌ തൊഴില്‍ പരിശീലനം നല്‍കി അതിജീവനത്തിനു സഹായിക്കുക .
5. ഓരോവുക്തിക്കും അവരുടെ അഭിരുചിക്കനുസൃതമായ skills തൊഴിലില്‍ പരിശീലനം നല്‍കുന്നതിലൂടെ അവര്‍ക്ക്‌ തൊഴില്‍ ഉറപ്പാക്കുക.
6. തൊഴില്‍ വൈദഗ്ധ്യമില്ലാത്തവര്‍ക്ക്‌ വിപണിയിലെ മികച്ച സാങ്കേതിക വിദ്യകള്‍ പരിശീലിപ്പിക്കുന്നതിലൂടെ പുതിയ രീതികള്‍ ഉപയോഗിച്ച്‌ വരുമാനം വര്‍ധിപ്പിക്കുന്നതിനു സഹായിക്കുക.
7. സ്ത്രീകള്‍ക്ക്‌ അവരുടെ ഗാര്‍ഹിക ഉത്തരവാദിത്വങ്ങള്‍ അവഗണിക്കാതെ സ്വയം തൊഴില്‍ ചെയ്യുന്നതിനു അവസരം ഒരുക്കുന്നത്‌ വഴി അവരെ സാമ്പത്തികമായി ശാക്തീകരിക്കുക
8.    അവരുടെ സാമൂഹിക -സാമ്പത്തിക വികസനം ഉറപ്പാക്കുക.

ഗുണഭോക്താക്കള്‍ ആരെല്ലാം
    

മുന്‍ തടവുകാര്‍ , പ്രൊബേഷണര്‍മാര്‍ , തടവുകാരുടെ ആശ്രിതര്‍ (ഭാര്യ /ഭര്‍ത്താവ്‌, കുട്ടികള്‍, ഇവരുടെ സംരക്ഷണത്തില്‍ കഴിയുന്ന അവിവാഹിതയായ സഹോദരി), യുവകറ്റാരോപിതര്‍, അതിക്രമത്തിനിരയായി ഗുരുതരമായി പരിക്കേറ്റവര്‍ / അവരുടെ ആശ്രിതര്‍ (ഭാര്യ /ഭര്‍ത്താവ്‌, കുട്ടികള്‍ ,ഇവരുടെ സംരക്ഷണത്തില്‍ കഴിയുന്ന അവിവാഹിതയായ സഹോദരി).

ടാർജെറ്റ്‌ ഗ്രൂപ്പ്

സാമൂഹ്യ പ്രതിരോധം

പ്രമാണങ്ങൾ

GOs Mithram scheme- Job skill training for Socially deviants
Application Forms Mithram scheme- Job skill training for Socially deviants