ഗ്രാന്‍ഡ്‌ കെയര്‍ പദ്ധതി- വയോക്ഷേമ കോള്‍ സെന്‍റര്‍


പകര്‍ച്ച വ്യാധികള്‍ ഏറ്റവും കൂടുതല്‍ അപകടകരമായി ബാധിക്കുന്നത് വയോജനങ്ങളെയാണ്. കോവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വയോജനങ്ങളും മറ്റ് ദുര്‍ബല ജനവിഭാഗങ്ങളും പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. കൊറോണ മഹാമാരി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വൃദ്ധ സദനങ്ങളില്‍ കഴിയുന്നവര്‍ക്കും വീടുകളില്‍ റിവേര്‍സ് ക്വാറന്റയിനില്‍ കഴിയുന്ന പ്രായമായവര്‍ക്കുമായി  കേരള സര്‍ക്കാര്‍ “ഗ്രാന്‍ഡ്‌ കെയര്‍” എന്ന പേരില്‍ ഒരു ബൃഹത് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നു. 

ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 47 ലക്ഷത്തോളം വരുന്ന വയോജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങളും , അടിയന്തിര ആവശ്യങ്ങളും അറിയുന്നതിനും പരിഹരിക്കുന്നതിനും ജില്ല തലത്തില്‍ വയോജന സെല്ലിനോട് അനുബന്ധിച്ച് എല്ല ദിവസവും രാവിലെ 6 മണി മുതല്‍ രാത്രി 10 മണി വരെ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്‍റര്‍ ആരംഭിച്ചിട്ടുണ്ട്. ബന്ധെപ്പെടേണ്ട നമ്പര്‍ ജില്ലാ അടിസ്ഥാനത്തില്‍ ചുവടെ കൊടുത്തിരിക്കുന്നു.

 

ക്രമ.നം

ജില്ല

ബന്ധപ്പെടേണ്ട നമ്പര്‍

1

തിരുവനന്തപുരം

0471-2778450

2

കൊല്ലം

0474-2741510

3

പത്തനംതിട്ട

0468-2320100

4

ആലപ്പുഴ

0477-2257900

5

ഇടുക്കി

0486-2268000

6

എറണാകുളം

0484-2753800

7

കോട്ടയം

0481-2360610

8

തൃശ്ശൂര്‍

0487-2224050

9

പാലക്കാട്‌

0491-2001000

10

മലപ്പുറം

0483-2904050

11

കോഴിക്കോട്

0495-2761080

12

കണ്ണൂര്‍

0497-2831240

13

വയനാട്

04936-233000

14

കാസര്‍ഗോഡ്‌

0467-2289000

ടാർജെറ്റ്‌ ഗ്രൂപ്പ്

വയോജനങ്ങള്‍

പ്രമാണങ്ങൾ

Internal Orders Covid 19-Preventive measures for Senior Citizens reg