പ്രതീക്ഷ പദ്ധതി


          സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ ബുദ്ധിവൈകല്യമുള്ളവരെ പുനരധിവസിപ്പിക്കുന്നതിന് നിലവില്‍ രണ്ടു സ്ഥാപനങ്ങളാണുള്ളത്. പുരുഷന്മാര്‍ക്കായി മലപ്പുറത്ത്‌ പ്രവര്‍ത്തിക്കുന്ന പ്രതീക്ഷാ ഭവന്‍, സ്ത്രീകള്‍ക്കായി തൃശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യാശ ഭവന്‍. ഈ സ്ഥാപനങ്ങളില്‍ നിലവിലുള്ള അനുവദനീയമായ താമസക്കാരുടെ എണ്ണം 50 വീതം ആണെങ്കിലും അതിലും ഇരട്ടിയിലധികം പേര്‍ താമസക്കാരായുണ്ട്. പുതിയ താമസക്കാരെ പ്രവേശിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന മുതിര്‍ന്നവരെ പുനരധിവസിപ്പിക്കുന്നതിനും പരിപ്പാലിക്കുന്നതിനും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതും പരിചയ സമ്പന്നരുമായ NGO-കള്‍ക്ക് ഗ്രാന്റ് അനുവദിക്കുന്ന പദ്ധതിയാണ് ‘പ്രതീക്ഷ’. പ്രസ്തുത പദ്ധതി പ്രകാരം ഒരാള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് ചുവടെ ചേര്‍ക്കും പ്രകാരം തുക അനുവദിക്കുന്നത്.

ഭക്ഷണം (Rs.2500 x 12)

30,000/-

മരുന്ന് (Rs.600 x 12)

7,200/-

വസ്ത്രം

1,500/-

വ്യക്തി ശുചിത്വം

1000/-

ആകെ തുക

39,700/-

 

പദ്ധതിയുടെ ആദ്യഘട്ടമായി എല്ലാ ജില്ലകളിലുമായി 25 പേരെ പുനരധിവസിപ്പിക്കാവുന്നതാണ്.

ടാർജെറ്റ്‌ ഗ്രൂപ്പ്

ഭിന്നശേഷിക്കാര്‍

പ്രമാണങ്ങൾ

GOs Pratheeksha scheme for rehabilitation of mentally challenged persons