സഹചാരി പദ്ധതി- NSS/NCC/SPC യൂണിറ്റിനെ ആദരിക്കുന്ന പദ്ധതി


പരസഹായം ആവശ്യമായ ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനത്തിലും മറ്റ് കാര്യ നിര്‍വ്വഹണങ്ങളിലും സഹായിക്കുന്ന/പ്രോത്സാഹിപ്പിക്കുന്ന NSS/NCC/SPC യൂണിറ്റിനെ ആദരിക്കുന്നതിനുള്ള പദ്ധതി. ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കുന്ന 3 യുണിറ്റുകള്‍ക്ക് പ്രോത്സാഹനമായി ക്യാഷ് അവാര്‍ഡ്‌ നല്‍കുന്നതോടൊപ്പം പ്രശംസാ പത്രവും മൊമെന്റോയും നല്‍കി ആദരിക്കുന്നു.

പദ്ധതിയുടെ ലക്ഷ്യങ്ങള്‍:

ഭിന്നശേഷിക്കാരായ കുട്ടികളെ മാറ്റി നിര്‍ത്താതെ സമൂഹത്തിന്റെ ഒരു ഭാഗമാണ് ഇത്തരം കുട്ടികള്‍ എന്നുളള ബോധം സാധാരണക്കാരായ കുട്ടികളുടെ ഉള്ളില്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നു. ഭിന്നശേഷി കുട്ടികളോടുള്ള അവഗണ ഒഴിവാകുമ്പോള്‍ അവര്‍ക്ക് സ്കൂളില്‍ എത്തുന്നതിനും വിദ്യാഭ്യാസം നേടുന്നതിനും കൂടുതല്‍ താല്‍പര്യം ഉണ്ടാകുന്നു.


മാനദണ്ഡങ്ങള്‍:

 

  1. ഗവണ്‍മെന്റ് / ഏയ്‌ഡഡ് / പ്രോഫെഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ ഭിന്നശേഷിക്കാരായ കുട്ടികളേയും പഠനത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലും സഹായിക്കുന്നതും വിദ്യാഭ്യാസ സ്ഥാപനത്തിനു പുറത്തും ഭിന്നശേഷിക്കാരെയും അവര്‍ക്കായി നടപ്പിലാക്കുന്ന മെഡിക്കല്‍ ക്യാമ്പ് പോലുള്ള വിവിധ പരിപാടികളും സഹായം നല്‍കുന്ന ജില്ലയിലെ മികച്ച മൂന്ന് NSS/NCC/SPC യൂണിറ്റിന് അവാര്‍ഡ്‌ നല്‍കുന്നു.

  2. ഒരു പ്രാവശ്യം അവാര്‍ഡ്‌ ലഭിച്ച യൂണിറ്റിന് അടുത്ത മൂന്ന് വര്‍ഷത്തെ സമയ പരിധിയ്ക്ക് ശേഷം മാത്രം അവാര്‍ഡിനായി പരിഗണിക്കാവുന്നതാണ്.

  3. അതാത് യൂണിറ്റ് തയ്യാറാക്കുന്ന റിപ്പോര്‍ട്ട്‌ സ്ഥാപന മേധാവി ശുപാര്‍ശ ചെയ്ത് ഫോട്ടോ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

  4. അവാര്‍ഡിന് അര്‍ഹരായവരെ കണ്ടെത്തുന്നതിന് എല്ലാ വര്‍ഷവും ജൂലൈ മാസത്തില്‍ വിജ്ഞാപനം പുറപ്പെടുവിക്കാവുന്നതും ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടപടി ക്രമം പൂര്‍ത്തീകരിച്ച് ഡിസംബര്‍ മൂന്നാം തീയതിയിലെ അന്താരാഷ്‌ട്ര വികലാംഗ ദിനത്തില്‍ അവാര്‍ഡ്‌ നല്‍കുന്നു.

  5. വിദ്യാഭ്യാസ സ്ഥാപനം ഭിന്നശേഷി സൗഹൃദമാക്കുന്നതിന് സഹായിക്കുന്ന യൂണിറ്റിനേയും അവാര്‍ഡിനായി പരിഗണിക്കാവുന്നതാണ്‌.

  6. അവാര്‍ഡിനായി അപേക്ഷിക്കുന്ന വര്‍ഷത്തിന് തൊട്ടു മുന്‍പുള്ള വര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്.

ടാർജെറ്റ്‌ ഗ്രൂപ്പ്

ഭിന്നശേഷിക്കാര്‍

പ്രമാണങ്ങൾ

GOs Sahachari scheme for encouraging NCC/ NSS/ SPC units assisting CWDs
Application Forms Sahachari scheme for encouraging NCC/ NSS/ SPC units assisting CWDs
Internal Orders Sahachari scheme for encouraging NCC/ NSS/ SPC units assisting CWDs