വിദ്യാജ്യോതി പദ്ധതി


സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കിയ ഭിന്നശേഷി സര്‍വ്വേയില്‍ സംസ്ഥാനത്താകെ 7,79,793 പേര്‍ ഭിന്നശേഷിയുള്ളവരായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 1,30,799 പേര്‍ 18 വയസ്സില്‍ താഴെ പ്രായമുള്ളവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഭിന്നശേഷിയുള്ള കുട്ടികളെ വിദ്യാഭ്യാസപരമായി ഉയര്‍ച്ചയിലേയ്ക്ക് നയിച്ച്‌ സാമൂഹ്യാടിസ്ഥാനന്തില്‍ മുന്നോട്ട് നയിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് മുഖേന വിദ്യാജ്യോതി പദ്ധതി നടപ്പാക്കുന്നു. പദ്ധതി പ്രകാരം സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന 40% -മോ അതിന് മുകളിലോ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യുണിഫോം, പഠനോപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനായി ചുവടെപ്പറയുന്ന പ്രകാരം ധനസഹായം അനുവദിക്കുന്നു.

a. 9 മുതല്‍ 10 ക്ലാസ്സ്‌--പഠനോപകരണങ്ങള്‍ക്ക്-1000 രൂപ (ഒരു ജില്ലയില്‍ 50 കുട്ടികള്‍ക്ക്)--യുണിഫോം- 1500 രൂപ (ഒരു ജില്ലയില്‍ 50 കുട്ടികള്‍ക്ക്)

b. Plus one, Plus two, ITI, പോളിടെക്ക്നിക്ക്, VHSC------പഠനോപകരണങ്ങള്‍ക്ക്-2000 രൂപ (ഒരു ജില്ലയില്‍ 50 കുട്ടികള്‍ക്ക്)--യുണിഫോം- 1500 രൂപ (ഒരു ജില്ലയില്‍ 50 കുട്ടികള്‍ക്ക്)

c. ഡിഗ്രീ, ഡിപ്ലോമ, പ്രൊഫെഷണല്‍ കോഴ്സ്---പഠനോപകരണങ്ങള്‍ക്ക്-3000 രൂപ (ഒരു ജില്ലയില്‍ 30 കുട്ടികള്‍ക്ക്)

d. പോസ്റ്റ്‌ ഗ്രാജ്വേഷന്‍- പഠനോപകരണങ്ങള്‍ക്ക്- 3000 രൂപ (ഒരു ജില്ലയില്‍ 30 കുട്ടികള്‍ക്ക്)

യോഗ്യതാ മാനദണ്ഡങ്ങള്‍

(1) അപേക്ഷകന്‍/ അപേക്ഷക സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനത്തില്‍ പഠിക്കുന്ന ആളായിരിക്കണം
(2) അപേക്ഷകന് 40% -മോ അതിന് മുകളിലോ വൈകല്യമുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ്‌ നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കണം.
(3) ഈ പദ്ധതി പ്രകാരം ധനസഹായം ലഭിക്കുന്നതിന് വരുമാന പരിധി ബാധകമല്ല.
(4) വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപന മേധാവി അപേക്ഷയില്‍ നിര്‍ബന്ധമായും സാക്ഷ്യപ്പെടുത്തേണ്ടതാണ്.
(5) BPL വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതാണ്.

അപേക്ഷകള്‍ അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കുക.

ടാർജെറ്റ്‌ ഗ്രൂപ്പ്

ഭിന്നശേഷിക്കാര്‍

പ്രമാണങ്ങൾ

GOs Vidyajyothi scheme- Financial aid for uniforms and study materials to PH students
GOs Vidyajyothi scheme- Financial aid for uniforms and study materials to PH students
Application Forms Vidyajyothi scheme- Financial aid for uniforms and study materials to PH students