തടവുകാരുടെ ആശ്രിതര്‍ക്ക് സ്വയം തൊഴില്‍ ധനസഹായ പദ്ധതി


ദീര്‍ഘകാലം ജയില്‍ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളികളുടെ ആശ്രിതര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് മുഖേന ധനസഹായം നല്‍കുന്ന പദ്ധതി. ജയില്‍ തടവിന് ശിക്ഷിക്കപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തന്നതിന് ഒറ്റത്തവണയായി 15,000/- രൂപ ധനസഹായം നല്‍കുന്ന പദ്ധതി.

നിബന്ധനകള്‍

(1) 5 വര്‍ഷമോ അതില്‍ കൂടുതലോ കാലം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞുവരുന്ന വ്യക്തികളുടെ ആശ്രിതര്‍ക്കാണ് ധനസഹായത്തിനുള്ള അര്‍ഹത ഉണ്ടായിരിക്കുന്നത്. ഒരു കുടുംബത്തില്‍ ഒരാളെ മാത്രമേ ധനസഹായത്തിനു പരിഗണിക്കുകയുള്ളു.
(2) കുറ്റവാളികളുടെ ആശ്രിതരെന്ന നിലയില്‍ ഭാര്യ/ഭര്‍ത്താവ്, തൊഴില്‍ രഹിതരും, അവിവാഹിതരുമായ മകന്‍/മകള്‍ എന്നിവര്‍ക്കാണ് പ്രസ്തുത സഹായം അനുവദിക്കുന്നത്
(3) അപേക്ഷയോടൊപ്പം അപേക്ഷകന്‍ താമസിക്കുന്ന സ്ഥലത്തെ വാര്‍ഡ്‌ മെമ്പര്‍/കൗണ്‍സിലറുടെ സാക്ഷ്യപത്രം, 5 വര്‍ഷമോ അതില്‍ കൂടുതലോ ജയില്‍ ശിക്ഷ അനുഭവിക്കുന്നത് സംബന്ധിച്ച് ജയില്‍ സൂപ്രണ്ടിന്‍റെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കേണ്ടതാണ്.
(4) അപേക്ഷകന്‍ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരായിരിക്കണം.
(5) കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ ധനസഹായത്തിന് പരിഗണിക്കുന്നതല്ല.
(6) അപേക്ഷയിന്മേല്‍ ബന്ധപ്പെട്ട പ്രൊബേഷന്‍ ഓഫീസര്‍മാര്‍ അന്വേഷണം നടത്തി, വിശദമായ അന്വേഷണ റിപ്പോര്‍ട്ടും, ശുപാര്‍ശയും മുന്‍ഗണനാക്രമവും രേഖപ്പെടുത്തി സമര്‍പ്പിക്കേണ്ടതാണ്.

ടാർജെറ്റ്‌ ഗ്രൂപ്പ്

സാമൂഹ്യ പ്രതിരോധം

പ്രമാണങ്ങൾ

GOs Self-employment scheme for dependents of prisoners
Application Forms Self-employment scheme for dependents of prisoners