ജയില്‍ തടവുകാരുടെ കുട്ടികള്‍ക്കുള്ള പ്രൊഫഷണല്‍ വിദ്യാഭ്യാസ ധനസഹായ പദ്ധതി


ജീവപര്യന്തമോ വധശിക്ഷക്കോ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്ന ജയില്‍ തടവുകാരുടെ കുട്ടികള്‍ക്ക് സംസ്ഥാനത്തിനകത്തുള്ള സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളില്‍ ഡിഗ്രി തലത്തിലുള്ള പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതി. ജയില്‍ തടവുകാരുടെ കുട്ടികള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനായി ഒറ്റത്തവണയായി പരമാവധി 1 ലക്ഷം രൂപവരെ ധനസഹായം നല്‍കുന്നു.

ധനസഹായം നല്‍കാവുന്ന കോഴ്സുകള്‍

സംസ്ഥാനത്തിനകത്തുള്ള സര്‍ക്കാര്‍ / എയ്ഡഡ് കോളേജുകളിലെ ഡിഗ്രി തലത്തിലുള്ള പ്രൊഫഷണല്‍ കോഴ്സുകള്‍ (MBBS, B VSc, എന്നിവയ്ക്ക് സര്‍ക്കാര്‍ കോളേജുകള്‍ മാത്രമേ പരിഗണിക്കുകയുള്ളു.

നിബന്ധനകള്‍ 

(1) BPL ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കണം

(2) ജീവപര്യന്തമോ വധശിക്ഷയ്ക്കോ ശിക്ഷിക്കപ്പെട്ട തടവുകാരുടെ കുട്ടികള്‍ ആയിരിക്കണം. (ഏറ്റവും കുറഞ്ഞത് 2 വര്‍ഷമായി ജയിലില്‍ കഴിയുന്ന കുറ്റവാളികളുടെ മക്കള്‍ ആയിരിക്കണം)

(3) നിര്‍ബന്ധമായും സര്‍ക്കാര്‍ മെറിറ്റില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ ആയിരിക്കണം.

(4) ഹയര്‍സെക്കന്‍ഡറി തലത്തില്‍ 70% മോ അതിലധികമോ മാര്‍ക്ക് ലഭിച്ചിരിക്കണം. (കൂടുതല്‍ അപേക്ഷകര്‍ ഉണ്ടാകുന്ന പക്ഷം മാര്‍ക്കിന്റെ ശതമാനം മാനദണ്ഡമാക്കി മുന്‍ഗണന നല്‍കുന്നതാണ്‌).

(5) ഒരു കുടുംബത്തില്‍ ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടെങ്കിലും അനുകൂലും നല്‍കുന്നതാണ്‌.

അപേക്ഷ സ്വീകരിക്കല്‍

(1) അതാത് ജയില്‍ സൂപ്രണ്ടുമാര്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്‌.

(2) അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡിന്‍റെ പകര്‍പ്പ് ഹാജരാക്കണം.

(3) കോളേജില്‍ നിന്നുള്ള വാര്‍ഷിക ഫീസ്‌, ഹോസ്റ്റല്‍ ഫീസ്‌, കോളേജിന്‍റെ ബാങ്ക് അക്കൗണ്ട്‌ നമ്പര്‍, IFSC നമ്പര്‍, എന്നിവ.

ടാർജെറ്റ്‌ ഗ്രൂപ്പ്

സാമൂഹ്യ പ്രതിരോധം

പ്രമാണങ്ങൾ

GOs Educational aid to children of prisoners (pursuing professional course)
Application Forms Educational aid to children of prisoners (pursuing professional course)