വായോ അമൃതം പദ്ധതി


സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള സര്‍ക്കാര്‍ വൃദ്ധസദനങ്ങളിലെ താമസക്കാരുടെ ആരോഗ്യ പരിരക്ഷയ്ക്കായി ഭാരതീയ ചികിത്സാ വകുപ്പ് വഴി നടപ്പിലാക്കി വരുന്ന വായോ അമൃതം പദ്ധതി 2014-15 വര്‍ഷമാണ്‌ ആരംഭിച്ചത്. വൃദ്ധസദനങ്ങളിലെ താമസക്കാരായ വ്യക്തികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്.  വൃദ്ധസദനങ്ങളിലെ താമസക്കാരില്‍ ഭൂരിഭാഗവും വായോ അമൃതം പദ്ധതിയുടെസ് ഗുണഭോക്താക്കലാണ് എന്നും ആയുര്‍വേദ ചികിത്സാ രീതിയായതിനാല്‍ വയോജനങ്ങള്‍ക്ക് പ്രയോജനപ്രദമാണ്.

സാമൂഹ്യനീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വൃദ്ധ സദനങ്ങളിലെ രോഗാതുരരായ താമസക്കാരുടെ സമഗ്ര-ആരോഗ്യ സംരക്ഷണത്തിനും അവരുടെ മാനസിക ശാരീരിക സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണുന്നതിനായി ഈ പദ്ധതി മുഖേന സാധ്യമാകും.

ടാർജെറ്റ്‌ ഗ്രൂപ്പ്

വയോജനങ്ങള്‍