ജയില്‍ തടവുകാരുടെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായ പദ്ധതി


ബി.പി.എല്‍ കാരായ ജയില്‍ തടവുകാരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായ അനുവദിക്കുന്ന പദ്ധതിയാണിത്. ജയില്‍ സൂപ്രണ്ട് മുഖേന അപേക്ഷകള്‍ ശുപാര്‍ശ സഹിതം സമര്‍പ്പിക്കേണ്ടതാണ്. പദ്ധതി പ്രകാരം അര്‍ഹാരായിട്ടുള്ള ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് ധനസഹായം ലഭ്യമാകും.

(a) കുട്ടികളുടെ ആഹാരം, വസ്ത്രം, സ്കൂള്‍ ഫീസ്‌ തുടങ്ങിയ ചെലവുകള്‍ക്കായി തുക അനുവദിക്കുന്നതാണ്.

(b) 5 വയസ്സിന് താഴെയും ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയും പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 500/- രൂപയും

(c) ആറാം ക്ലാസ്സ്‌ മുതല്‍ പത്താം ക്ലാസ്സ്‌ വരെ കുട്ടികള്‍ക്ക് പ്രതിമാസം 750/- രൂപയും

(d) +1, +2 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 1000/- രൂപയും

(e) ഡിഗ്രി, പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 1500/- രൂപയും ലഭിക്കുന്നു.

 

ടാർജെറ്റ്‌ ഗ്രൂപ്പ്

സാമൂഹ്യ പ്രതിരോധം

പ്രമാണങ്ങൾ

Application Forms Educational Assistance to Children of Prisoners
GOs Educational Assistance to Children of Prisoners