മാനസികരോഗം ഭേദമായ തടവുകാര്‍ക്കുള്ള പുനരധിവാസ പദ്ധതി


ദീര്‍ഘകാലമായി മാനാസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്ന വിചാരണ തടവുകാരുടെയും കോടതി വിടുതല്‍ ചെയ്തിട്ടും മാനസികാരോഗ്യകേന്ദ്രത്തില്‍ കഴിയുന്നവരുടെയും പുനരധിവാസം അംഗീകാരമുള്ള സൈക്കോ സോഷ്യല്‍ സെന്‍ററുകളില്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതി.

പദ്ധതിയുടെ നടത്തിപ്പ് രീതി

കോടതി വിടുതല്‍ ചെയ്യുന്നതിനനുസരിച്ച് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും വിടുതല്‍ വാങ്ങി രോഗിയെ ഏറ്റെടുക്കുകയും അതാത് മാനസികരോഗ വിമുക്ത പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ച് പരിപാലിക്കുകയും ചെയ്യുക.

പ്രസ്തുത വ്യക്തിയുടെ ബന്ധുക്കളെ കണ്ടെത്തി വിടുതല്‍ ചെയ്യാന്‍ പുനരധിവാസ കേന്ദ്രത്തിലെ സോഷ്യല്‍ വര്‍ക്കര്‍/മേധാവി ശ്രമിക്കുക.

വിടുതല്‍ ചെയ്ത മാനസികാരോഗ്യം നഷ്ടപ്പെട്ട തടവുകാരനെ ആദ്യ ഒരു വര്‍ഷം 4 മാസത്തിലൊരിക്കല്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ മേല്‍നോട്ടം നടത്തി സാമൂഹ്യനീതി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കല്‍

ബന്ധുക്കളെ കണ്ടെത്തി വിടുതല്‍ ചെയ്യാന്‍ കഴിയാത്തപക്ഷം സ്ഥാപനത്തില്‍ തുടരാന്‍ ഓരോ വര്‍ഷവും സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം.

ഒരു വ്യക്തിയ്ക്ക് ഒരു വര്‍ഷം നല്‍കാവുന്ന സാമ്പത്തിക സഹായം

ഭക്ഷണം

2500x12

30,000/-

മരുന്ന്

600x12

 7,200/-

വസ്ത്രം

 

1,500/-

മുടിവെട്ട്

80x12

960/-

 

ആകെ

39,660/-

 

ടാർജെറ്റ്‌ ഗ്രൂപ്പ്

സാമൂഹ്യ പ്രതിരോധം

പ്രമാണങ്ങൾ

GOs Rehabilitation of cured mentally ill prisoners