അന്‍പ് വീട്- ഭിന്നശേഷി വ്യക്തികള്‍ക്ക് താല്‍ക്കാലിക സംരക്ഷണ കേന്ദ്രങ്ങള്‍


ഭിന്നശേഷിയുള്ളവര്‍ നമ്മുടെ സമൂഹത്തിലെ ഏറ്റവും അധികം പിന്തുണയും കരുതലും ആവശ്യമുള്ള വിഭാഗമാണ്‌. ഭൂരിപക്ഷം പേരും പൂര്‍ണ്ണമായും മറ്റുള്ളവരുടെ സഹായവും ശുശ്രൂഷയും ആശ്രയിച്ച് ജീവിതം നയിക്കേണ്ടി വരുന്നവരാണ്. ഇവരെ പരിചരിക്കുന്ന രക്ഷിതാക്കളും, കുടുംബാംഗങ്ങളും ദൈനംദിന ജീവിതത്തില്‍ വളരെ വലിയ മാനസിക-ശാരീരിക സാമൂഹിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ്. ഭിന്നശേഷിക്കാരായ ഒരാളെ പരിചരിക്കുന്ന രക്ഷിതാക്കള്‍ക്ക് തങ്ങളുടെ ചികിത്സയ്ക്കോ, സാമൂഹിക ഒത്തുചേരലുകള്‍ക്കോ, മറ്റ് നിര്‍ബന്ധിത ആവശ്യങ്ങള്‍ക്കോ സമയം കണ്ടെത്താന്‍ സാധിക്കാത്തത് വളരെ സങ്കീര്‍ണ്ണമായ ഒരു പ്രതിസന്ധിയാണ്. കൂടാതെ ഭിന്നശേഷിയുള്ള വ്യക്തികളെ പരിചരിയ്ക്കുന്ന രക്ഷിതാക്കളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ആവശ്യമായ പിന്തുണനല്‍കേണ്ടതും അനിവാര്യമായി കാണുന്നു. ഓട്ടിസം, ബൗദ്ധിക ഭിന്നശേഷിത്വം എന്നിവയുള്ള വ്യക്തികളും കിടപ്പുരോഗികള്‍ ആയ ഭിന്നശേഷിക്കാരും ഉള്ള കുടുംബങ്ങളിലെ പരിചാരകര്‍ക്ക് മേല്‍പറഞ്ഞ സേവനങ്ങള്‍ കൂടുതലായി ആവശ്യമാകുന്നതാണ്. ബൗദ്ധികവെല്ലുവിളികള്‍ ഉള്‍പ്പടെയുള്ള നാഡീ സംബന്ധമായ വൈകല്യങ്ങൾ ഉള്ള വ്യക്തികള്‍ക്കായി സാമൂഹ്യനീതി വകുപ്പ് 'അന്‍പ് വീട്' എന്ന പേരില്‍ താല്‍ക്കാലിക സംരക്ഷണ ഭവനങ്ങള്‍ ആരംഭിക്കുന്നത്. 

ലക്ഷ്യങ്ങള്‍


1) രക്ഷിതാക്കള്‍ക്ക് തങ്ങളുടെ ചികിത്സയ്ക്കോ യാത്രയ്ക്കോ മറ്റ് നിര്‍ബന്ധിത ആവശ്യങ്ങള്‍ക്കോ സമയം കണ്ടെത്താനും താല്‍ക്കാലിക വിശ്രമത്തിനും അവസരമൊരുക്കുക വഴി രക്ഷിതാക്കളുടെ മാനസിക സമ്മര്‍ദം കുറയ്ക്കുക. പരമാവധി 7 ദിവസം വരെ സുരക്ഷിതമായ താല്‍ക്കാലിക താമസം നല്‍കുക.
2) ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് പ്രത്യേകിച്ച് വീട്ടില്‍ വേണ്ടരീതിയിലുള്ള പരിചരണ സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്ക് പകല്‍സമയം ചെലവഴിക്കുന്നതിന് സൗകര്യം ഒരുക്കുക.
3) അനാഥരാകുന്ന ഭിന്നശേഷിക്കാരായ വ്യക്തികളുടെ ദീര്‍ഘകാല സംരക്ഷണം, പുനരധിവാസം സംബന്ധിച്ച തുടര്‍നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ പ്രസ്തുതവ്യക്തികള്‍ക്ക് താല്‍ക്കാലിക സംരക്ഷണം നല്‍കുക.
4)  ഭിന്നശേഷിവ്യക്തികള്‍ക്കായുള്ള എന്‍ട്രിഹോം ആയി പ്രവര്‍ത്തിക്കുക.
5)  ഒരു കേന്ദ്രത്തില്‍ പരമാവധി ഒരു സമയത്ത് 25 മുതല്‍ 30 വരെ ഭിന്നശേഷിക്കാര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.
 

ടാർജെറ്റ്‌ ഗ്രൂപ്പ്

ഭിന്നശേഷിക്കാര്‍

പ്രമാണങ്ങൾ

GOs ANBU VEEDU- Respite Home for Persons with Disabilities