മുതിർന്നപൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന്, സായംപ്രഭ ഹോമുകളെ പ്രാദേശികതലത്തിലുള്ള വിഭവകേന്ദ്രങ്ങളായി (resource centre) മാറ്റിയെടുത്തു കൊണ്ട് 2025-26 വർഷത്തിൽ മാതൃകാ സായംപ്രഭ ഹോം പദ്ധതി കാലാനുസൃതമായ പരിഷ്കാരങ്ങളോടെ എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പ് ആരംഭിച്ചിട്ടുള്ള പദ്ധതിയാണ് മാതൃകാസായംപ്രഭ ഹോം പദ്ധതി.
പ്രവര്‍ത്തനങ്ങള്‍
1. എല്ലാ ജില്ലയിലും ഒരു മാതൃകാ സായംപ്രഭ ഹോം ആരംഭിക്കുന്നത്തിനു തീരുമാനിച്ചിട്ടുണ്ട്.
2. പ്രസ്തുത പദ്ധതിയിലൂടെ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന മറ്റ് സായംപ്രഭ ഹോമുകളുടെ എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് സാധിക്കുന്നതാണ്.
3. വയോജനങ്ങള്‍ക്ക് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുക, ഫിസിയോതെറാപ്പി സേവനങ്ങൾ നൽകുക, അവശ്യ പോഷക ഘടകങ്ങൾ നൽകുക, വയോജനങ്ങൾക്കായി തൊഴിലധിഷ്ഠിത പ്രവർത്തനങ്ങളും ബോധവൽക്കരണ ക്യാമ്പുകളും നടത്തുക എന്നിവ പദ്ധതി ലക്ഷ്യമിടുന്നു.
4. നിയമ സേവന അതോറിറ്റിയുടെ സഹായത്തോടെ വയോജനങ്ങൾക്ക് നിയമ സഹായം ലഭ്യമാക്കുന്നതാണ്.
5. വയോജനങ്ങളുടെ സർഗ്ഗാത്മകത പ്രകടിപ്പിക്കുന്നതിനുള്ള ഒരു വേദി കൂടി ഒരുക്കുന്നതിനുള്ള സൗകര്യം ഒരുക്കുക എന്നത് പദ്ധതിയിലൂടെ സാധ്യമാകുന്നു.
6. മുതിർന്ന പൗരന്മാരുടെ ആരോഗ്യം, സാമൂഹികം, വൈകാരിക ക്ഷേമം എന്നിവ ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
7. മാതൃകാ സായംപ്രഭ ഹോം ആരംഭിക്കുന്നതിലൂടെ വയോജനങ്ങളുടെ സമഗ്ര ആരോഗ്യ പരിചരണം, കലാകായിക പ്രവര്ത്തനങ്ങളുടെ പ്രോത്സാഹനം, വിനോദയാത്ര, സ്വയം തൊഴില് ചെയ്യുന്നതിനുള്ള ക്രമീകരണം, പോഷകാഹാരം , നിയമ സഹായം എന്നിവ ഒരുക്കി ആത്മവിശ്വാസം, സംതൃപ്തി, സന്തുഷ്ട ജീവിതം എന്നിവ നയിക്കാൻ അവരെ പ്രാപ്തരാക്കുകയും വയോജനങ്ങളുടെ സമഗ്രമായ ക്ഷേമത്തിനായുള്ള റിസോഴ്സ് ഹബ്ബായി മാറ്റുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ടാർജെറ്റ് ഗ്രൂപ്പ്
| വയോജനങ്ങള്‍ |
പ്രമാണങ്ങൾ
| GOs | Upgradation of Sayamprabha Homes |
|---|---|
| GOs | Model Sayamprabha Home 2025-26 |
| SOP/Protocol | Model Sayamprabha Home- SoP reg |
