കേരള സംസ്ഥാന വയോജന കമ്മീഷന്‍


പുതിയ യുഗത്തിന്‍റെ തുടക്കം കുറിച്ചുകൊണ്ട്  ഇന്ത്യയില്‍ ആദ്യമായി  സംസ്ഥാന നിയമസഭ പാസാക്കിയ കേരള സംസ്ഥാന വയോജന കമ്മീഷന്‍ ആക്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വയോജന കമ്മീഷന്‍ രൂപീകരിച്ചിരിക്കുകയാണ്. വയോജനങ്ങളുടെ ക്ഷേമവും അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും വയോജനങ്ങളുടെ പുനരധിവാസത്തിനുള്ള സഹായങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടി രൂപീകരിച്ച കമ്മീഷനില്‍ ഗവൺമെന്റ് സെക്രട്ടറിയുടെ പദവിയിലുള്ള ഒരു ചെയർപേഴ്സണും നാല് അംഗങ്ങളുമാണ് ഉള്ളത്. കമ്മീഷന്‍ ചെയർപേഴ്സണിന്‍റെയും അംഗങ്ങളുടെയും കാലാവധി 3 വര്‍ഷമായിരിക്കും. അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജനങ്ങളുടെ ജീവിത പ്രയാസങ്ങൾ സംബന്ധിച്ച് വർധിച്ചുവരുന്ന ആശങ്കകൾ സംസ്ഥാന വയോജന കമ്മീഷൻ അഭിസംബോധന ചെയ്യും. 

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സംസ്ഥാന വയോജന കമ്മീഷന്‍ സംസ്ഥാന സർക്കാരുമായി ഏകോപിപ്പിച്ച് പുനരധിവാസം സാധ്യമാക്കുകയും ആവശ്യമുള്ളപ്പോൾ നിയമസഹായം ലഭ്യമാക്കുകയും ചെയ്യും. കമ്മീഷന്റെ ശുപാർശകൾ സംസ്ഥാന സർക്കാരിന് അയക്കുകയും അതുവഴി ആവശ്യമായ ഇടപെടലിനും തർക്ക പരിഹാരത്തിനും സാധ്യമാവും.

ടാർജെറ്റ്‌ ഗ്രൂപ്പ്


പ്രമാണങ്ങൾ

Act THE KERALA STATE ELDERLY COMMISSION ACT, 2025 (Malayalam)
Act THE KERALA STATE ELDERLY COMMISSION ACT, 2025
GOs Vayojana Commission Gazette Notification reg