ബൗദ്ധിക വെല്ലുവിളി നേരിടുന്നവര്‍ക്കായി പ്രചോദനം പദ്ധതി


ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ സമഗ്ര വികസനത്തിനായി സര്‍ക്കാര്‍ അംഗീകൃത കരിക്കുലത്തിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ പരിശീലനം, നൈപുണ്യ വികസനം എന്നിവ നല്‍കുന്നതിനായി കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രചോദനം പദ്ധതി. അംഗീകൃത എന്‍.ജി.ഒ-കള്‍, LSGD എന്നിവയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പിന്‍തുണ നല്‍കുന്നതിലൂടെ ബുദ്ധിപരമായ വൈകല്യമുള്ളവര്‍ക്കായി നൈപുണ്യ വികസന, തൊഴില്‍പദ്ധതികള്‍ പ്രോത്സാഹിപ്പിയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

NGO/LSGI സഹകരണത്തടെ ഗ്രാന്റ് ഇന്‍ എയ്ഡ് പ്രോഗ്രാം ആയി പദ്ധതി നടപ്പിലാക്കുന്നതിനു ലക്ഷ്യം വെയ്ക്കുന്നു. പ്രോജക്ടിന്റെ 70% സര്‍ക്കാര്‍ ഗ്രാന്റ് -ഇന്‍-എയ്ഡ് ആയി നല്‍കുന്നു. ബാക്കി 30% NGO വഹിയ്ക്കുന്നു. താല്‍പ്പര്യമുള്ള അംഗീകൃത ഏജന്‍സികളില്‍ നിന്നാണ് അപേക്ഷകള്‍ സ്വീകരിയ്ക്കുന്നത്. DSJO യുടെ നേതൃത്വത്തിലുള്ള ഇന്‍സ്പെക്ഷന്‍ ടീം സ്ഥാപനം പരിശോധിച്ച് ശുപാര്‍ശ ചെയ്യുന്നപക്ഷം സംസ്ഥാന ടെക്നിക്കല്‍ കമ്മിറ്റി വിലയിരുത്തുകയും ഗ്രാന്റിനായി സര്‍ക്കാര്‍ അംഗീകാരത്തിനായി സമര്‍പ്പിയ്ക്കുകയും ചെയ്യുന്നു.

സര്‍ക്കാരില്‍ നിന്നും ഗ്രാന്റ് ലഭ്യമാകുന്ന മുറയ്ക്ക് ഗ്രാന്റ് അനുവദിയ്ക്കുകയും ചെയ്യുന്നു. ഏതെങ്കിലും ജില്ലയില്‍ നിന്നും അര്‍ഹമായ ഒരു അപേക്ഷയെങ്കിലും ലഭ്യമാകാത്ത സാഹചര്യത്തില്‍ കൂടുതല്‍ അപേക്ഷകള്‍ ലഭ്യമായിട്ടുള്ള ജില്ലകളില്‍ നിന്നും അര്‍ഹതാ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചിട്ടുള്ള ഒന്നിലധികം സ്ഥാപനങ്ങളെ ആകെ യൂണീറ്റുകളുടെ എണ്ണം 14 ല്‍ അധികരിയ്ക്കാതെ ടെക്നിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ പരിഗണിയ്ക്കുന്നതാണ്. ഈ യൂണീറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാങ്കേതിക സഹായം വകുപ്പില്‍ നിന്നും നല്‍കുന്നു.

ടാർജെറ്റ്‌ ഗ്രൂപ്പ്

ഭിന്നശേഷിക്കാര്‍

പ്രമാണങ്ങൾ

GOs Prachodanam project
GOs Prachodanam project- Curriculum Committee constituted reg
GOs Prachodanam project- SOP & Curriculum reg
Internal Orders Prachodanam scheme - SOP Notification - reg