വയോജനങ്ങൾക്കായി ദ്രൂത കർമ്മ സേന പദ്ധതി


വയോജന ക്ഷേമത്തിനായുള്ള നോഡൽ വകുപ്പ് എന്ന നിലയിൽ  സാമൂഹ്യനീതി വകുപ്പ് 2025-26 സാമ്പത്തിക വർഷം ആരംഭിചിട്ടുള്ള പദ്ധതിയാണ് വയോജനങ്ങൾക്കായുള്ള ദ്രൂത കർമ്മ സേന (Rapid Response Team)-പദ്ധതി. മുതിർന്ന പൗരന്മാരെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും, അവരുടെ സുരക്ഷ, ക്ഷേമം, സമൂഹത്തിലേക്കുള്ള പുനഃസംയോജനം എന്നിവ ഉറപ്പാക്കുന്നതിനും 14 ജില്ലകളിലും റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ (RRT) സ്ഥാപിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ഉദ്ദേശ ലക്ഷ്യം

1) മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി  കേരളത്തിലെ 14 ജില്ലകളിലും പ്രവർത്തനക്ഷമമായ റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ (RRT-കൾ) രൂപീകരിക്കുക.

2) ജില്ലാ സാമൂഹ്യനീതി ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഫീൽഡ് റെസ്പോൺസ് ഓഫീസർ, കരാർ അടിസ്ഥാനത്തിൽ വാഹന സൌകര്യം, ആവശ്യമാകുന്ന പക്ഷം നഴ്സ് സൌകര്യമുൾപ്പടെയുള്ള ആംബുലൻസ് സേവനം എന്നിവ ഉൾപ്പെടുന്നതായിരിക്കും ദ്രുത കർമ്മ സേനയുടെ ഘടന

3) ദുരിതത്തിലായ വൃദ്ധ വ്യക്തികൾക്ക് ഉടനടി രക്ഷാ സേവനങ്ങൾ നൽകുക.

4) ആരോഗ്യ സംരക്ഷണം, മാനസിക പിന്തുണ, സമൂഹ്യ സംയോജനം എന്നിവയിലൂടെ പുനരധിവാസം ഉറപ്പാക്കുക, ആവശ്യമെങ്കിൽ പ്രത്യേക പരിചരണം ആവശ്യമുള്ളവർക്ക് സ്ഥാപന സംരക്ഷണം സാധ്യമാക്കുക.

5) നിയമസഹായം, നൈപുണ്യ വികസനം, സാമ്പത്തിക സുരക്ഷാ പരിപാടികൾ, വിവിധ വകുപ്പുകൾ മുഖേനയുള്ള പൊതു സേവന സംവിധാനങ്ങളുടെയും  ക്ഷേമ പദ്ധതികളുടെയും ഗുണഫലം ലഭ്യമാക്കി  മുതിർന്ന പൗരന്മാരെ ശാക്തീകരിക്കുക.

6) ജീവിത നിലവാരം ഉയർത്തുന്നതിന് സാമൂഹികവും സാംസ്കാരികവുമായ പ്രവർത്തനങ്ങളിൽ മുതിർന്ന പൗരന്മാർക്കിടയിൽ സജീവമായ കമ്മ്യൂണിറ്റി പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക.

7) പകർച്ചവ്യാധികൾ, പ്രകൃതിദുരന്തങ്ങൾ എന്നിവയില്‍  ദുരിതത്തിലായ മുതിര്‍ന്ന പൗരന്‍ മാര്‍ക്ക് /മറ്റു അപകട സാഹചര്യത്തില്‍ ഉള്ളവര്‍ എന്നിവര്‍ക്ക് ഉടനടി സുരക്ഷ സേവനങ്ങള്‍ നല്‍കുക.

ടാർജെറ്റ്‌ ഗ്രൂപ്പ്

വയോജനങ്ങള്‍

പ്രമാണങ്ങൾ

GOs Rapid Response Team for Senior Citizens
SOP/Protocol Rapid Response Team Standard Operating Procedure