ട്രാന്‍സ്ജന്‍ഡര്‍ വൃക്തികളുടെ സാമൂഹിക പുനരധിവാസവും ഉന്നമനവും വിദ്യാപുരോഗതിയിലൂടെ കൈവരിക്കുക എന്നലക്ഷ്യത്തോടെ നിരവധി വിദ്യാഭ്യാസ ധനസഹായപദ്ധതികള്‍ സാമൂഹ്യനീതിവകുപ്പ് ആവിഷ്ടരിച്ച നടപ്പിലാക്കിവരുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ ഉന്നതപഠനം നടത്തുവാന്‍ ആഗ്രഹിക്കുന്ന കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ വിദ്യാഭ്യാസ നിലവാരത്തില്‍ എത്തിക്കുന്നതിന് ഒരു പ്രത്യേക വിദ്യാഭ്യാസ ധനസഹായ പദ്ധതി ആവിഷ്ടരിച്ച നടപ്പിലാക്കേണ്ടതുണ്ട്. അറിവിന്‍റെ വിശാലമായ ലോകവും ഉന്നതനിലവാരമുള്ള ജീവിതസാഹചര്യങ്ങളും സ്വപ്നം കാണുവാന്‍ ട്രാന്‍സ്ജന്‍ഡര്‍ വ്യക്തയാകളെ പര്യാപ്തരാക്കുക എന്ന വിശാലമായ ലക്ഷ്യം കൂടി ഈ ഉദ്യമത്തിനുണ്ട്.
ഇന്ത്യക്ക് പൂറത്തുള്ള യൂണിവേഴ്സിറ്റികളില്‍ പഠിക്കുവാന്‍ ആഗ്രഹിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ വൃക്തികള്‍ക്കായി വിദേശ വിദ്യാഭ്യാസത്തിനു മുന്നോടിയായി പ്രശസ്തമായ വിദേശ യൂണിവേഴ്സിറ്റികളെക്കുറിച്ചുള്ള ഗൈഡന്‍സ്, കൗണ്‍സിലിംഗ് സേവനങ്ങള്‍, നിയമപരമായ സഹായങ്ങള്‍, സുരക്ഷമാനദണ്ഡങ്ങള്‍, മെഡിക്കല്‍ ഇന്‍ഷ്ടറന്‍സ്, ചൂഷണം ചെയ്യുന്ന ഏജന്‍സികളില്‍നിന്നുള്ള സംരക്ഷണം, എളുപ്പവും ആയാസരഹിതവുമായ നടപടിക്രമങ്ങള്‍ ഉറപ്പുവരുത്തല്‍ തുടങ്ങി വിദേശപഠനത്തിനാവശ്യമായ എല്ലാ ഘടകങ്ങളും ഒരു കുടക്കീഴില്‍ അണിനിരത്തി സമഗ്രമായ സേവനങ്ങള്‍ സിംഗിള്‍ പോയിന്റിലുടെ നല്‍കികൊണ്ട് ഈ ലക്ഷ്യം പൂര്‍ത്തിയാക്കുവാന്‍ ഓരോ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥിയെയും പ്രാപ്ലമാക്കുന്നതിനായി, തൊഴില്‍വകുപ്പിന് കീഴില്‍ വരുന്ന സര്‍ക്കാര്‍ സംരഭമായ ODEPC (Overseas Development and Employment Promotion — Consultants) ന്റെ സഹകരണത്തോടെ ഈ പദ്ധതി നടപ്പിലാക്കാവുന്നതാണ്.
ഉദ്ദേശലക്ഷ്യങ്ങള്‍
1. സമൂഹത്തിന്‍റെ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗമന്നെ നിലയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വൃക്തികളെ അന്താരാഷ്ട്രതലത്തില്‍ വിദ്യാഭ്യാസവും നൈപുണ്യവും നേടുന്നതിനു പ്രാപ്തരാക്കുക.
2. ലോകോത്തര നിലവാരമുള്ളതും മികച്ച തൊഴില്‍ സാധൃതകള്‍ നല്‍കുന്നതുമായ കോഴ്സുകള്‍; വിഷയങ്ങള്‍ എന്നിവ പഠിക്കുന്നതിന് ട്രാന്‍സ്ജെന്‍ഡര്‍ വൃക്തികള്‍ക്ക് അവസരമൊരുക്കുക.
3. വിദേശപഠനം ആഗ്രഹിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ വൃക്തികള്‍ക്ക് സാമ്പത്തിക പരാധീനതകള്‍ അതിജീവിച്ച് സുഗമമായി പഠനം പൂര്‍ത്തീകരിക്കുന്നതിനു സഹായിക്കുക.
4. സമൂഹത്തില്‍ നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥകളെ അതിജീവിക്കുന്നതിനും ഉന്നതസ്ഥാനങ്ങളില്‍ എത്തിച്ചേരുന്നതിനും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് മാനസിക പിന്തുണയും ലക്ഷ്യബോധവും സൃഷ്ടിക്കുന്നതിനു സഹായിക്കുക.
യോഗ്യതാ മാനദണ്ഡങ്ങള്‍
a) ട്രാന്‍സ്ജെന്‍ഡര്‍ ഐഡി കാര്‍ഡ് ഉള്ള വ്യക്തി ആയിരിക്കണം.
b) വിദേശത്ത് പഠിക്കുവാന്‍ ഉദ്ദേശിക്കുന്ന കോഴ്സിനു നിശ്ചയിച്ചിട്ടുള്ള യോഗ്യത പരീക്ഷ പാസായിരിക്കണം.
c) അപേക്ഷകര്‍ അധികമുള്ള പക്ഷം മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന നിശ്ചയിക്കുന്നതാണ്.
d) 40 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
e) വിദേശ രാജ്യങ്ങളില്‍ പോകുന്നതിനുള്ള ഭാക്ഷാ യോഗ്യതാ ടെസ്റ്റുകള്‍ വിജയിച്ചിരിക്കണം.
ടാർജെറ്റ് ഗ്രൂപ്പ്
| ട്രാന്‍സ് ജെന്‍ഡര്‍ |
പ്രമാണങ്ങൾ
| GOs | Overseas scholarship scheme for Transgender persons |
|---|---|
| Application Forms | Overseas scholarship scheme for Transgender persons |
