കിടപ്പ് രോഗികളായ വയോജനങ്ങളെ സംരക്ഷിക്കുന്നതിനായി വയോസാന്ത്വനം പദ്ധതി


സംസ്ഥാനത്ത് സ്വകാര്യ മേഖലയില്‍ മുതിര്‍ന്നവരെ സംരക്ഷിക്കുന്ന സദനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടെങ്കിലും കിടപ്പ് രോഗികളായ വയോജനങ്ങളെ സംരക്ഷിക്കുന്നതിന് പല സ്ഥാപനങ്ങളും വിമുഖത കാണിക്കുന്നു. ആയത് പരിഹരിക്കുന്നതിനായി സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്‍റ് ലഭ്യമാക്കി കിടപ്പ് രോഗികളായ വയോജനങ്ങളെ സംരക്ഷിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് വയോസാന്ത്വനം പദ്ധതി. വയോസാന്ത്വനം പദ്ധതി മാനദണ്ഡ പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന എന്‍.ജി.ഒ സ്ഥാപനത്തിന് പദ്ധതി ചെലവിന്‍റെ 80% തുക സര്‍ക്കാര്‍ ഗ്രാന്‍റായി ലഭ്യമാക്കുന്നു. ബാക്കി 20% തുക സ്ഥാപനവും വഹിക്കേണ്ടതാണ്. മുതിർന്ന പൗരൻമാർക്കായി ഡോർമട്രി സൗകര്യവും പ്രത്യേക ചികിത്സ ആവശ്യമായവരെ പാർപ്പിക്കുന്നതിന് പ്രത്യേക മുറികളും ചികിത്സാസംവിധാനവും ലഭ്യമാണ്. ഇവർക്ക് ഭക്ഷണം, മരുന്ന്, പരിചരണം എന്നിവ ഉറപ്പാക്കും.

ടാർജെറ്റ്‌ ഗ്രൂപ്പ്

വയോജനങ്ങള്‍

പ്രമാണങ്ങൾ

GOs Vayosanthwanam scheme for bedridden destitute elderlies