ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്കായുള്ള ഭവന പദ്ധതി


സംസ്ഥാനത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്‍റെ ഉന്നമനത്തിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു വേണ്ടി സാമൂഹ്യനീതി വകുപ്പ്‌ മഴവില്ല്‌ എന്ന പേരില്‍ ഒരു സമഗ്ര പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്‌. ട്രാന്‍സ്ജെന്‍ഡര്‍ വൃക്തികള്‍ക്ക്‌ വീട്‌ നിര്‍മ്മാണത്തിനും ഭൂമി ഏൂറ്റെടുക്കലിനും സാമ്പത്തിക സഹായം നല്‍കിക്കൊണ്ട്‌ ഭവന നിര്‍മ്മാണത്തിന്‍റെ അടിയന്തര പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടുകൂടി സാമൂഹ്യനീതി വകുപ്പ്‌ മുഖേന ചുവടെ ചേര്‍ക്കുന്ന വിധത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വൃക്തികള്‍ക്കായുള്ള ഭവന പദ്ധതി നടപ്പിലാക്കുന്നു.

1) സംസ്ഥാനത്ത്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. കുടുംബശ്ര എന്നിവ മുഖേന നടപ്പിലാക്കി വരുന്ന ഭവന പദ്ധതികളില്‍ ഗുണഭോക്താക്കളായ വൃക്തികള്‍ക്ക്‌ പരമാവധി 2 ലക്ഷം രൂപ ഗ്യാപ്പ്‌ ഫണ്ടായി അനുവദിക്കുക.

2) ലൈഫ്‌ മിഷന്‍ കുടുംബശ്രി മുഖേന നടപ്പിലാക്കുന്ന ഭവന പദ്ധതികളില്‍ ഉള്‍പ്പെടാത്തവരും സ്വന്തമായി ഭൂൂമിയുള്ളവരും ആയ വൃക്തികള്‍ക്ക്‌ ഭവന നിര്‍മ്മാണത്തിന്‌ പരമാവധി 6 ലക്ഷം രൂപ ധനസഹായം അനുവദിക്കുക.

3) സ്വന്തമായി ഭൂമിയോ ഭവനമോ ഇല്ലാത്ത ഓാന്‍സ്ജെ൯ഡര്‍ വൃക്തികള്‍ക്ക്‌ ഭൂമി വാങ്ങുന്നതിനും ഭ൨ന നിരമ്മാണത്തിനുമായി പരമാധി 1 ലക്ഷം രൂപ വരെ വായ്യ അനുവദിക്കുക.

ഇതില്‍ മൂന്നാമതായി ഉശപ്പെട്ടിട്ടുള്ള ഘടകത്തിന്‌ അനുയോജ്യമായ ഒരു ധനകാര്യ സ്ഥാപനത്തിനെ സര്‍ക്കാര്‍ അംഗീകാരത്തോടെ കണ്ടെത്തി തുടര്‍ നടപടി സ്വീകരിക്കുന്നതാണ്‌. പദ്ധതിയുടെ ആദ്യ രണ്ട്‌ ഘടകങ്ങള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍കുന്നു.

A.    തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കുടുംബശ്രീ എന്നിവ മുഖേന നടപ്പിലാക്കി വരുന്ന ഭവന പദ്ധതികളില്‍ [ലൈഫ്‌ മിഷന്‍, PMAY (U)] ഗുണഭോക്താക്കളായ വ്യക്തികള്‍ക്കുള്ള 2 ലക്ഷം രൂപയുടെ ഗ്യാപ്പ്‌ ഫണ്ട്‌.

യോഗ്യതാ മാനദണ്ഡം

1) പ്രായം: ഗുണഭോക്താവിന് കുറഞ്ഞത്‌ 21 വയസ്സ്‌ പ്രായമുണ്ടായിരിക്കണം.

2) ട്രാന്‍സ്ജെന്‍ഡര്‍ ഐഡന്റിറ്റി ടാന്‍സ്ജെന്‍ഡര്‍ ഐഡന്റിറ്റി കാര്‍ഡ്‌, സര്‍ട്ടിഫിക്കറ്റ്‌ എന്നിവ ഉണ്ടായിരിക്കണം.

3) അപേക്ഷകര്‍ കേരളത്തില്‍ താമസിക്കുന്ന ആളായിരിക്കണം. കുറഞ്ഞത്‌ 10 വരഷത്തെ തുടര്‍ച്ചയായ താമസം ഉണ്ടായിരിക്കണം.

4) അപേക്ഷകരുടെ വൃക്തിഗത വാര്‍ഷിക വരുമാനം 5 ലക്ഷത്തില്‍ കവിയരുത്‌.

5) അപേക്ഷകര്‍ സംസ്ഥാനത്ത്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. കുടുംബശ്രീ എന്നിവ മുഖേന നടപ്പിലാക്കി വരുന്ന ഭവന പദ്ധതികളില്‍ ഗുണഭോക്താക്കളായിരിക്കണം.

6) ഗുണഭോക്താവിന്‌ അവരുടെ പേരിലോ. അവര്‍ക്ക്‌ നിയമപരമായി അവകാശമുള്ളതോ ആയി സ്വന്തമായി വീട്‌ ഉണ്ടാകരുത്‌

അപേക്ഷാ നടപടിക്രമം

നിശ്ചിത ഫോര്‍മാറ്റില്‍ പൂരിപ്പിച്ച അപേക്ഷാ ഫോം ബന്ധപ്പെട്ട എല്ലാ രേഖകളും സഹിതം സാമൂഹ്യനീതി ഡയറക്ടര്‍ക്ക്‌ സമര്‍പ്പിക്കണം.

അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍:

a) ട്രാന്‍സ്‌ജെന്‍ഡര്‍ ഐഡന്റിറ്റി കാര്‍ഡ്‌/ സര്‍ട്ടിഫിക്കറ്റ്‌

b) ആധാര്‍ കാര്‍ഡ്‌

c) താമസ രേഖ (റേഷന്‍ കാര്‍ഡ്‌, വോട്ടര്‍ ഐഡി മുതലായവ)

d) വരുമാന സര്‍ട്ടിഫിക്കറ്റ്‌

e) ബാങ്ക്‌ അക്കാണ്ട്‌ വിശദാംശങ്ങള്‍

f) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ എന്നിവ മുഖേന നടപ്പിലാക്കി വരുന്ന ഭവന പദ്ധതികളില്‍ ഗുണഭോക്താവാണെന്ന്‌ തെളിയിക്കുന്ന രേഖ.

g) ലൈഫ്‌ മിഷന്‍. PMAY (U) പദ്ധതി പ്രകാരം തുക ലഭ്യമായതിന്റെയും ഭവന നിര്‍മ്മാണ പുരോഗതിയുടെയും റിപ്പോര്‍ട്ട്‌

h) ഭവന നിര്‍മാണം നടത്തുന്ന ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകള്‍ (കരം തീരുവ രസീത്‌/ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്‌/ ബാധയത രഹിത സര്‍ട്ടിഫിക്കറ്‌)

i) നിശ്ചിത ഫോരമാറ്റില്‍ ഉള്ള agreement

 

B.    ലൈഫ്‌ മിഷന്‍ കടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ഭവന പദ്ധതികളില്‍ ഉള്‍പ്പെടാത്തവരും സ്വന്തമായി ഭൂമിയുള്ളവരും ആയ വ്യക്തികള്‍ക്ക്‌ ഭവന നിര്‍മ്മാണത്തിന്‌ പരമാവധി 6 ലക്ഷം രൂപ ധനസഹായം അനുവദിക്കുക

യോഗ്യതാ മാനദണ്ഡം

a) പ്രായം: ഗുണഭോക്താവിന്‌ കുറഞ്ഞത്‌ 21 വയസ്സ്‌ പ്രായമുണ്ടായിരിക്കണം.

b) ട്രാന്‍സ് ജെന്‍ഡര്‍ ഐഡന്റിറ്റി കാര്‍ഡ്‌/ സര്‍ട്ടിഫിക്കറ്റ്‌ എന്നിവ ഉണ്ടായിരിക്കണം.

c) അപേക്ഷകര്‍ കേരളത്തില്‍ താമസിക്കുന്ന ആളായിരിക്കണം. കുറഞ്ഞത്‌ 10 വര്‍ഷത്തെ തുടര്‍ച്ചയായ താമസം ഉണ്ടായിരിക്കണം.

d) അപേക്ഷകരുടെ വാര്‍ഷിക വരുമാനം 75 ലക്ഷത്തില്‍ കവിയരുത്‌

e) സംസ്ഥാനത്ത്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ. എന്നിവ മുഖേന നടപ്പിലാക്കി വരുന്ന ഭവന പദ്ധതി ലിസ്റില്‍ ഉള്‍പ്പെടാത്തവരും, സ്വന്തമായി ഭൂമിയുള്ളതോ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ . കുടുംബശ്രീ. എന്നിവ മുഖേനയോ. സോണ്‍സാര്‍ഷിപ്പ്‌ മുഖേനയോ ഭൂമി ലഭ്യമായിട്ടുള്ളതോ (ഭവന നിര്‍മ്മാണത്തിന്‌ തുക ലഭിക്കാത്തവര്‍. ആയ ാന്‍സ്ജെന്‍ഡര്‍ വൃക്തികളായിരിക്കണം

f) ഗുണഭോക്താവിന്‌ അവരുടെ പേരിലോ. അവര്‍ക്ക്‌ നിയമപരമായി അവകാശമുള്ളതോ ആയി സ്വന്തമായി വീട്‌ ഉണ്ടാകരുത്‌.

അപേക്ഷാ നടപടിക്രമം

നിശ്ചിത ഫോര്‍മാറ്റില്‍ പൂരിപ്പിച്ച അപേക്ഷാ ഫോം ബന്ധപ്പെട്ട എല്ലാ രേഖകളും സഹിതം സാമൂഹ്യനീതി ഡയറക്ടര്‍ക്ക്‌ സമര്‍പ്പിക്കണം.

അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍:

1) ട്രാന്‍സ് ജെന്‍ഡര്‍ ഐഡന്‍റിറ്റി കാര്‍ഡ്‌/ സര്‍ട്ടിഫിക്കറ്റ്‌ എന്നിവ ഉണ്ടായിരിക്കണം

2) ആധാര്‍ കാര്‍ഡ്‌

3) താമസ രേഖ (റേഷന്‍ കാര്‍ഡ്‌. വോട്ടര്‍ ഐഡി മുതലായവ)

4) വരുമാന സര്‍ട്ടിഫിക്കറ്റ്‌

5) ബാങ്ക്‌ അക്കരണ്ട്‌ വിശദാംശങ്ങള്‍

6) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. കടുംബത്രീ എന്നിവ മുഖേന നടപ്പിലാക്കി വരുന്ന ഭവന പദ്ധതികളില്‍ ഗുണഭോക്താവായി ഉള്‍പ്പേട്ടിട്ടില്ല എന്ന്‌ തെളിയിക്കുന്ന രേഖ.

7) സ്വന്തമായി ഭൂമിയുള്ളവര്‍ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം (കരം തീരുവ രസീത്‌/ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്‌/ ബാധയത രഹിത സര്‍ട്ടിഫിക്കറ്റ്‌)

8) നിര്‍മ്മാണം നടത്തുന്നതിനു ഉദ്ദേശിക്കുന്ന വിടിന്റെ അപ്രുവ്ഡ്‌ പ്ലാന്‍. എസ്റ്റിമേറ്റ്‌

9) എസ്തിമേറ്റ്‌ തുക 6 ലക്ഷത്തില്‍ കൂടുതല്‍ ആണെങ്കില്‍ , ബാലന്‍സ്‌ തുകയുടെ സോഴ്സ്‌ സംബന്ധിച്ച വിവരങ്ങള്‍

10) നിശ്ചിത ഫോര്‍മാറ്റില്‍ ഉള്ള agreement.

ടാർജെറ്റ്‌ ഗ്രൂപ്പ്

ട്രാന്‍സ് ജെന്‍ഡര്‍

പ്രമാണങ്ങൾ

GOs Housing scheme for Transgender persons
Application Forms Housing scheme for Transgender persons