സഹജീവനം സ്നേഹഗ്രാമം എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം


എൻഡോസൾഫാൻ ദുരിതബാധിതരുടെ സമ്പൂർണ പുനരധിവാസം ലക്ഷ്യമിട്ട് സാമൂഹ്യ നീതി വകുപ്പ് വിഭാവനം ചെയ്ത എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം  സഹജീവനം സ്നേഹഗ്രാമം യാഥാർത്ഥ്യമാകുന്നു.  നാല് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം കാസർഗോഡ് ജില്ലയിലെ മുളിയാർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തനസജ്ജമായി. കൺസൾട്ടിങ് ആൻഡ് ഹൈഡ്രോതെറാപ്പി ബ്ലോക്ക്, ക്ലിനിക്കൽ സൈക്കോളജി ബ്ലോക്ക് എന്നിവയാണ് ഒന്നാംഘട്ടത്തിൽ ലഭിക്കുന്ന സേവനങ്ങൾ. പതിനെട്ടുവയസ്സിന്‌ താഴെയുള്ളവർക്ക് പ്രത്യേക പരിചരണം നൽകാനുള്ള ഫോസ്റ്റർ കെയർ ഹോം, 18-നു മുകളിൽ പ്രായമുള്ളവർക്ക് താമസിക്കാൻ കഴിയുന്ന അസിസ്റ്റീവ് ലിവിങ് ഫോർ അഡൾട്ട്‌സ്,  ഭിന്നശേഷിയുള്ളവർക്ക് പെട്ടെന്നുള്ള താമസസൗകര്യമാറ്റവും പുതിയ ആൾക്കാരുമായിട്ടുള്ള സമ്പർക്കവും ഒഴിവാക്കാനുള്ള ഹാഫ് വേ ഹോംസ് ഫോർ അസിസ്റ്റഡ് ലിവിങ് ഫോർ അഡൾട്ട്‌സ്, സ്വയം ചലിക്കാൻ സാധിക്കാത്തവർക്ക് പ്രത്യേക പരിചരണം നൽകുന്ന ഹൈ ഡിപ്പൻഡൻസി കെയർ ഫോർ ടോട്ടലി ബെഡ് റിഡൺ  എന്നിങ്ങനെ നാല് ഘടകങ്ങൾ ഉൾപ്പെട്ടതാണ് എൻഡോസൾഫാൻ പുനരധിവാസഗ്രാമം. അടുക്കള,റിക്രിയേഷൻ റൂം, ലൈബ്രറി, വൊക്കേഷണൽ ഫെസിലിറ്റി, പൂന്തോട്ടം, ഫിസിയോതെറാപ്പി സെന്റർ, ജോബ് കോച്ച് സെന്റർ എന്നീ സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.  
ഭിന്നശേഷി വിഭാഗക്കാരുടെ പ്രത്യേകതകളും ആവശ്യങ്ങളും കണക്കിലെടുത്താകും പുനരധിവാസഗ്രാമത്തിന്റെ നിർമാണ വിപുലീകരണം ഉൾപ്പെട്ട രണ്ടാംഘട്ടം. ഭിന്നശേഷി നേരത്തേ കണ്ടെത്തി ആവശ്യമായ പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുന്നതിന് സഹായകമായ ഏർളി ഇന്റർവെൻഷൻ സെന്ററുകൾ രണ്ടാം ഘട്ടത്തിൽ ആരംഭിക്കും. എൻഡോസൾഫാൻ ഇരകൾക്ക് എല്ലാ തരത്തിലുമുള്ള തെറാപ്പി സൗകര്യവും പിന്തുണാ സംവിധാനങ്ങളും പുനരധിവാസ ഗ്രാമം പൂർത്തീകരിക്കുന്നതിലൂടെ സാധ്യമാകും.

ടാർജെറ്റ്‌ ഗ്രൂപ്പ്

ഭിന്നശേഷിക്കാര്‍