സംസ്ഥാനത്ത് 2015-ല്‍ പ്രസിദ്ധീകരിച്ച ഭിന്നശേഷിക്കാരുടെ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം 22 തരം ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 7,94,834 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ ബഹുപൂരിപക്ഷവും സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലുള്ളവരാണ്. ഇവര്‍ക്ക് സഞ്ചരിക്കുന്നതിനും ആരോഗ്യപരിപാലനത്തിനും വിദ്യാഭ്യാസം നേടുന്നതിനും ജോലി സംമ്പാദിക്കുന്നതിനും പ്രായോഗികമായി വളരെ ത്യാഗം ആവശ്യമായി വരുന്നുണ്ട്. അംഗപരിമിതരുടെ അവകാശ സംരക്ഷണവും സാമൂഹ്യസുരക്ഷിതത്വവും ഉറപ്പുവരുത്തി രാഷ്ട്രനിര്‍മ്മാണത്തിന് പ്രാപ്തരാക്കുന്നതിന് അവര്‍ക്ക് തടസ്സമാകുന്ന വൈകല്യം മറികടക്കാന്‍ ഉതകുന്ന നുതന സാങ്കേതിക ഉപകരണങ്ങളായ Joy stick Operated Wheel Chair, Smart Phone with Screen Reader, Daisy Player, Cerebral Palsy Wheel Chair, Talking Calculator എന്നിവ നല്‍കുന്നതിനും അവരുടെ പുനരധിവാസം ഉറപ്പുവരുത്തുന്ന പദ്ധതി സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്നു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ പത്രപ്പരസ്യത്തിലുടെ അപേക്ഷ ക്ഷണിക്കേണ്ടതും ലഭ്യമാകുന്ന അപേക്ഷകളുടെ അടിസ്ഥാനത്തില്‍ ഓപ്പണ്‍ ടെണ്ടര്‍/ അക്രഡിറ്റഡ് എജന്‍സികള്‍ വഴിയോ ഉപകരണങ്ങള്‍ വാങ്ങി ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യേണ്ടതാണ്.
അപേക്ഷകര്‍ക്കുള്ള യോഗ്യത
(a) 40% മോ അതില്‍ കൂടുതലോ വൈകല്യമുള്ളവരായിരിക്കണം
(b) അംഗപരിമിതന്റെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം പരമാവധി 1 ലക്ഷം രൂപയായി നിശ്ചയിച്ചിട്ടുണ്ട്.
(c) ഇതിനകം സഹായോപകരണങ്ങള്‍ മറ്റ് സര്‍ക്കാര്‍/സര്‍ക്കാരിതര സ്ഥാപനങ്ങള്‍/ഏജന്‍സികള്‍ മുഖേന ലഭിച്ചവര്‍ അപേക്ഷ സമര്‍പ്പിക്കാന്‍ അര്ഹരല്ലാത്തതാണ്.
(d) അപേക്ഷകര്‍ ആവശ്യപ്പെടുന്ന സഹായോപകരണം ഉപയോഗിക്കുവാനുള്ള പ്രാപ്തിയുള്ളതായി മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തേണ്ടതാണ്.
പദ്ധതി നിര്‍വ്വഹണം
(1) ടി പദ്ധതി സംബന്ധിച്ചുള്ള പരസ്യം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ ICDS മുഖേനയും പത്രപരസ്യങ്ങള്‍ മുഖേനയും പൊതു ജനങ്ങളെ അറിയിക്കേണ്ടതാണ്.
(2) ലഭ്യമാകുന്ന അപേക്ഷകളിന്മേല് ആവശ്യമായ അന്വേഷണം CDPO-മാര്‍ മുഖേന നടത്തേണ്ടതും ഏറ്റവും യോഗ്യരായിട്ടുള്ള അര്‍ഹതയുള്ള അംഗപരിമിതാരെ കണ്ടെത്തേണ്ടതുമാണ്.
ടാർജെറ്റ് ഗ്രൂപ്പ്
ഭിന്നശേഷിക്കാര്‍ |