വികലാംഗ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാധനസഹായം നല്‍കുന്ന പദ്ധതി


സംസ്ഥാന സര്‍ക്കാര്‍ വികലാംഗ ദുരിതാശ്വാസനിധിയായി കോര്‍പ്പസ് ഫണ്ടില്‍ നിക്ഷേപിച്ചിട്ടുള്ള തുകയില്‍ നിന്നും ലഭിക്കുന്ന പലിശത്തുക ഉപയോഗിച്ചാണ് വികലാംഗരായ വ്യക്തികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് മുഖേന ചികിത്സാധനസഹായമായി ഒറ്റതവണ പരമാവധി 5,000 രൂപ നല്‍കി വരുന്നു.

അപേക്ഷകര്‍ ചുവടെ വിവരിക്കുന്ന വൈകല്യമുള്ളവരായിരിക്കണം:-

1. അന്ധത
2. ബധിരത / മൂകബധിരത
3. അസ്ഥിസംബന്ധമായ വൈകല്യം
4. ബുദ്ധി വൈകല്യം
5. 40 ശതമാനമോ അതിനു മുകളിലോ വൈകല്യമുള്ള ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍

അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍

1. കുടുംബവാര്‍ഷിക വരുമാനം കാണിച്ചുകൊണ്ടുള്ള വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് (അസ്സല്‍)
2. കുടുംബവാര്‍ഷിക വരുമാനം (ഗ്രാമം-20,000/- രൂപയ്ക്ക് താഴെ, നഗരം 22,375/- രൂപയ്ക്ക് താഴെയുള്ളവര്‍ക്ക് മാത്രമേ ധനസഹായത്തിന് അര്‍ഹതയുള്ളു.
3. ചികിത്സ ആവശ്യമാണെന്നുള്ള ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് (അസ്സല്‍)
4. അംഗപരിമിത സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ്
5. റേഷന്‍ കാര്‍ഡിന്‍റെ പകര്‍പ്പ്
6. ആധാര്‍/ ഇലെക്ഷന്‍ ഐ.ഡി കാര്‍ഡിന്റെ പകര്‍പ്പ്
7. വികലാംഗത്വ സര്‍ട്ടിഫിക്കറ്റ്

മറ്റ് വിശദാംശങ്ങള്‍

(a) ധനസഹായം ആവശ്യപ്പെടുന്ന തുക.
(b) അടിയന്തിര സഹായത്തിന്‍റെ ആവശ്യകത
(c) ദുരിതാശ്വാസനിധിയില്‍ നിന്നും ഇതിന് മുന്‍പ് ധനസഹായം ലഭിച്ചിട്ടുണ്ടോ? (ഉണ്ടെങ്കില്‍ വിശദവിവരം)
(d) മറ്റ് ഏതെങ്കിലും ധനസഹായം ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്‍റെ വിശദവിവരം.

അപേക്ഷയോടൊപ്പം രേഖപ്പെടുത്തിയിട്ടുള്ള സത്യപ്രസ്താവനയില്‍ അപേക്ഷകന്റെ ഒപ്പ് / വിരലടയാളം, പേര്, സ്ഥലം, തീയതി എന്നിവ ചേര്‍ക്കുകയും ചെയ്യുക. അപേക്ഷകള്‍ അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കുക.

ടാർജെറ്റ്‌ ഗ്രൂപ്പ്

ഭിന്നശേഷിക്കാര്‍

പ്രമാണങ്ങൾ

Application Forms Distress Relief Fund for the Differently Abled- Application Form
Internal Orders Distress Relief Fund-Issuance to dependant also
GOs Distress Relief Fund for the Disabled-Govt Order