സംസ്ഥാനത്തെ അംഗപരിമിതര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നതിനുള്ള പദ്ധതി. നാഷണൽ ട്രസ്റ്റ് ആക്ട് മുഖേന രജിസ്റ്റർ ചെയ്ത സംഘടനകൾ വഴി നടപ്പിലാക്കുന്ന സ്കീമുകളിൽ പ്രധാനപ്പെട്ട ഒന്നാണ് നിരാമയ ഇൻഷൂറൻസ് സ്കീം. 1 ലക്ഷം രൂപ വരെ വാർഷിക ചികിത്സാ ചെലവ് ലഭിക്കുന്നു. പദ്ധതിയിൽ ചേരുന്നതിന് ബി.പി.എൽ വിഭാഗം 250 രൂപയും, എ.പി.എൽ വിഭാഗം 500 രൂപയും പ്രീമിയം തുക അടക്കണം. കേരളത്തിൽ ഈ പ്രീമിയം തുക സംസ്ഥാന സർക്കാർ സ്റ്റേറ്റ് നോഡൽ ഏജൻസി സെന്റർ വഴി അടക്കുന്നു. എല്ലാ വർഷവും എപ്രിൽ 1 മുതൽ മാർച്ച് 31 വരെയാണ് പദ്ധതി കാലാവധി.
എല്ലാ വർഷവും പോളിസി പുതുക്കണം. പുതുക്കുന്നതിന് ബി.പി.എൽ വിഭാഗം 50 രൂപയും, എ.പി.എൽ വിഭാഗം 250 രൂപയും പ്രീമിയം തുക അടക്കണം. ഈ തുകയും കേരളത്തിൽ സംസ്ഥാന സർക്കാർ തന്നെയാണ് അടക്കുന്നത്. രാജ്യത്താകെ ഒരു ലക്ഷം പേര്‍ക്കാണ് നിരാമയ പദ്ധതിയില്‍ അംഗങ്ങള്‍ ആകുന്നതിന് നാഷണല്‍ ട്രസ്റ്റ് അവസരം നല്‍കുന്നത്. ഇതില്‍ 49,685 പേരെ ചേര്‍ത്തു കൊണ്ട് കേരളം ഒന്നാം സ്ഥാനത്തു നില്ക്കുന്നു.
ടാർജെറ്റ് ഗ്രൂപ്പ്
ഭിന്നശേഷിക്കാര്‍ |
പ്രമാണങ്ങൾ
Application Forms | Niramaya Health Insurance Enrollment form |
---|---|
Application Forms | Niramaya health insurance- Application for Renewal |
Application Forms | Niramaya Health Insurance Claim form |