തടവുകാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം


ബി .പി .എൽ കാരായ ജയിൽ തടവുകാരുടെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായ അനുവദിക്കുന്ന പദ്ധതിയാണിത്. പദ്ധതി പ്രകാരം അർഹരായിട്ടുള്ള ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ധനസഹായം ലഭ്യമാക്കും.
(a) കുട്ടികളുടെ ആഹാരം ,വസ്ത്രം ,സ്കൂൾ ഫീസ് തുടങ്ങിയ ചെലവുകൾക്കായി തുക അനുവദിക്കുന്നതാണ്.
(b) 5 വയസ്സിന് താഴെയും ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയും പഠിക്കുന്ന കുട്ടികൾക്ക് പ്രതിമാസം 300 /-രൂപയും.
(c) ആറാം ക്ലാസ്സ്‌ മുതൽ പത്താം ക്ലാസ്സ്‌ വരെ കുട്ടികൾക്ക് പ്രതിമാസം 500 /-രൂപയും.
(d) +1 ,+2 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രതിമാസം 750 /- രൂപയും.
(e) ഡിഗ്രി ,പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന കുട്ടികൾക്ക് പ്രതിമാസം 1000 /-രൂപയും ലഭിക്കുന്നു.

(f) ബിരുദാനന്തര ബിരുദം/ എം.ഫില്‍ കോഴ്സ് പ്രതിമാസം 1500 /-രൂപയും ലഭിക്കുന്നു.

അപേക്ഷകള്‍ ഓണ്‍ലൈനായി സുനീതി പോര്‍ട്ടല്‍ മുഖേന സമര്‍പ്പിക്കുക. (URL: suneethi.sjd.kerala.gov.in)

ടാർജെറ്റ്‌ ഗ്രൂപ്പ്

സാമൂഹ്യ പ്രതിരോധം

പ്രമാണങ്ങൾ

GOs Educational Assistance to Children of Prisoners