വൈകല്യത്തോട് പൊരുതി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയി/വീട്ടിലിരുന്ന് പഠിച്ച് ഡിഗ്രി/തത്തുല്യ കോഴ്സ്, ബിരുദാനന്തര ബിരുദം / പി.ജിക്ക് തത്തുല്യമായ പ്രൊഫഷണല്‍ കോഴ്സുകള്‍ എന്നീ തലത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം എന്ന തരത്തില്‍ ക്യാഷ് അവാര്‍ഡ് നല്കുന്ന ഒരു പദ്ധതിയാണ് വിജയാമൃതം.
പദ്ധതി ലക്ഷ്യങ്ങള്‍
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടുന്നതിനും ഉന്നത വിജയം കരസ്ഥമാക്കുന്നതിനും പ്രോത്സാഹനം നല്കുന്നു. ഇത്തരക്കാരെ വിദ്യാഭ്യാസത്തിലൂടെ അറിവ് സമ്പാദിക്കുന്നതിനും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും സമൂഹത്തിന്റെ മുഖ്യ ധാരയിലേയ്ക്ക് എത്തിക്കുവാനും സാധിക്കുന്നു.
ക്രമ നം. |
വിഭാഗം |
മാനദണ്ഡം |
തുക |
എണ്ണം |
1. |
ബിരുദം / തതുല്യ കോഴ്സ് |
60% അതിലധികമോ മാര്‍ക്ക് ആര്‍ട്സ് വിഷയത്തില്‍ 80% അതിലധികമോ മാര്‍ക്ക് സയന്‍സ് വിഷയത്തില്‍ |
8000/- |
10 വിദ്യാര്‍ത്ഥികള്‍ക്ക് |
2. |
ബിരുദാനന്തര ബിരുദം/ പി.ജി/തത്തുല്യ പ്രൊഫഷണല്‍ കോഴ്സുകള്‍ |
60 ശതമാനമോ അതിലധികമോ മാര്‍ക്ക് |
10,000/- |
5 വിദ്യാര്‍ത്ഥികള്‍ക്ക് |
പദ്ധതി മാനദണ്ഡങ്ങള്‍
-
ഇന്ത്യയിലെ യൂണിവേഴ്സിറ്റികള്‍/അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും നേരിട്ടോ പാരലല്‍ കോളേജ് / വിദൂര വിദ്യാഭ്യാസം വഴിയോ സര്‍ക്കാര്‍ അംഗീകരിച്ച കോഴ്സ് പാസ്സായവര്‍ ആയിരിക്കണം
-
കേരളത്തിനുള്ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും വിജയിച്ചവര്‍ മാത്രമേ പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതുള്ളു.
-
ധനസഹായത്തിന് യോഗ്യത നേടിയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് (മാര്‍ക്ക് ലിസ്റ്റ് സഹിതം), ആധാര്‍ കാര്‍ഡ്, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, എന്നിവ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയതും Bank Passbookന്റെ പകര്‍പ്പ്, എന്നിവയും അപേക്ഷയോടൊപ്പം ഹാജരാക്കണം.
-
അപേക്ഷകന് ആദ്യ അവസരത്തില്‍ തന്നെ പരീക്ഷകള്‍ പാസായിരിക്കണം.
-
ഒരേ യോഗ്യതയുള്ള ഒന്നിലധികം പേര് ഉണ്ടെങ്കില്‍ വൈകല്യ തോത് കൂടുതലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.
പദ്ധതി നടപ്പാക്കല്‍
-
പദ്ധതി പ്രകാരമുള്ള അപേക്ഷ സുനീതി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് suneethi.sjd.kerala.gov.in
ടാർജെറ്റ് ഗ്രൂപ്പ്
ഭിന്നശേഷിക്കാര്‍ |
പ്രമാണങ്ങൾ
GOs | Vijayamritham scheme-Cash award for meritorious CWDs |
---|---|
Application Forms | Vijayamritham scheme-Cash award for meritorious CWDs |