സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന പ്രൊബേഷന്‍ സംവിധാനത്തില്‍ വിക്ടിം റീഹാബിലിറ്റേഷന്‍ കൂടി ഉള്‍പ്പെടുത്തി കൊല്ലപ്പെട്ടവരുടേയും, അതിക്രമത്തിനിരയായി കിടപ്പിലായവരെയും/ഗുരുതരമായി പരിക്കേറ്റവരുടെയും മക്കള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള ധനസഹായം അനുവദിക്കുന്ന ഒരു പദ്ധതി വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.
വിവിധ രീതിയില്‍ അതിക്രമത്തിനിരയായ വ്യക്തികളുടെ സാമ്പത്തികവും സാമൂഹ്യവുമായ പരാധീനത മൂലം മക്കള്‍ക്ക് വിദ്യാഭ്യാസം നഷ്ടപ്പെടുന്ന അവസ്ഥ നിലനില്‍ക്കുന്നു. കേസ് കഴിഞ്ഞാല്‍ മാത്രം ലഭിക്കുന്ന ഒറ്റതവണ നഷ്ടപരിഹാരം പലപ്പോഴും ചികിത്സയ്ക്ക് പോലും തികയാറില്ല. മിക്കവര്‍ക്കും നഷ്ടപരിഹാരം ലഭിക്കുന്ന അവസ്ഥയുമില്ല. ഈ സാഹചര്യത്തില്‍ കൊല്ലപ്പെടുകയോ, അതിക്രമത്തിനിരയായി കിടപ്പിലാവുകയോ/ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസം തുടരുന്നതിന്/തുടങ്ങുന്നതിനായി വിദ്യാഭ്യാസ ധനസഹായം നല്‍കുന്നത് വളരെ ഉചിതമായിരിക്കും.
ധനസഹായം
പഠിക്കുന്ന ക്ലാസ്സ് |
അക്കാദമിക വര്‍ഷം അനുവദിക്കുന്ന തുക |
5 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും 1 മുതല്‍ 5 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കും |
Rs. 3000/- |
6 മുതല്‍ 10 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് |
Rs. 5000/- |
ഹയര്‍ സെക്കണ്ടറി |
Rs. 7500/- |
ബിരുദ വിദ്യാര്‍ഥികള്‍ക്ക് |
Rs. 10,000/- |
പി.ജി/എം.ഫില്‍ വിദ്യാര്‍ത്ഥികള്‍ക്ക് | Rs. 15,000/- |
യോഗ്യതാ മാനദണ്ഡങ്ങള്‍
1. കുടുംബംത്തിന്‍റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം.
2. കുട്ടികളുടെയും ഇപ്പോഴത്തെ രക്ഷിതാവിന്റെയും സംയുക്ത അപേക്ഷയോടൊപ്പം താമസിക്കുന്ന സ്ഥലത്തെ വാര്‍ഡ് കൌണ്‍സിലര്‍/മെമ്പര്‍ അല്ലെങ്കില്‍ പഞ്ചായത്ത്/നഗരസഭാ അധ്യക്ഷ/അധ്യക്ഷന്‍ അല്ലെങ്കില്‍ സ്ഥലത്തെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവരില്‍ ആരെങ്കിലും സര്‍ട്ടിഫിക്കറ്റ് നല്‍കണം.
3. താഴെ പറയുന്ന ധനസഹായ പദ്ധതിയില്‍ നിന്നും തുക കൈപ്പറ്റിക്കൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് വീണ്ടും തുക അനുവദിക്കില്ല.
-
സാമൂഹ്യ സുരക്ഷാ മിഷന്റെ സ്നേഹപൂര്‍വ്വം പദ്ധതി.
-
സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ വിജ്ഞാനദീപ്തി അഥവാ സ്പോണ്‍സര്‍ഷിപ്പ് പദ്ധതി.
-
വനിതകള്‍ ഗൃഹനാഥരായവരുടെ മക്കള്‍ക്ക് വനിതാ ശിശുവികസന വകുപ്പ് നല്‍കുന്ന ധനസഹായം
-
തടവുകാരുടെ മക്കള്‍ക്ക് സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന വിദ്യാഭ്യാസ ധനസഹായം.
4. ഡിഗ്രീ തലം മുതല്‍ വരുന്ന കോഴ്സുകളില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ മെരിറ്റ് സീറ്റില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ധനസഹായത്തിന് അര്‍ഹത ഉണ്ടായിരിക്കും.
5. കുറ്റകൃത്യം നടന്ന് 5 വര്‍ഷത്തിനുള്ളില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ അപേക്ഷിച്ചിരിക്കണം.
6. ഒരു വര്‍ഷം അനുവദിച്ചാല്‍ കുട്ടിയുടെ വിദ്യാഭ്യാസം തുടരുന്നതിനായി സ്കൂള്‍ കോളേജ് മേധാവിയോ പുതുതായി വിദ്യാഭ്യാസത്തിന് ചേര്‍ന്ന സ്ഥാപന്‍ മേധാവിയോ സാക്ഷ്യപ്പെടുത്തുന്ന പക്ഷം തുടര്‍ വര്‍ഷങ്ങളിലും തുക അനുവദിക്കാവുന്നതാണ്.
7. കുട്ടിയുടെയും ഇപ്പോഴത്തെ രക്ഷിതാവിന്റെയും സംയുക്ത അക്കൗണ്ടിലായിരിക്കും തുക കൈമാറുക.
8. റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് ഈ പദ്ധതിയില്‍ നിന്നും തുക അനുവദിക്കില്ല.
ടാർജെറ്റ് ഗ്രൂപ്പ്
സാമൂഹ്യ പ്രതിരോധം |
പ്രമാണങ്ങൾ
GOs | Educational assistance for children of victims of crime |
---|---|
Application Forms | Educational assistance for children of victims of crime |