സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന ട്രാൻസ്ജെൻഡർ പോളിസിയുടെ ഭാഗമായി നിരവധി പദ്ധതികളും സേവനങ്ങളും വകുപ്പ് നടപ്പിലാക്കി വരുന്നുണ്ട്. പുരുഷനായോ സ്ത്രീയായോ അല്ലെങ്കിൽ ട്രാൻസ്ജെൻഡർ ആയോ സ്വയം തിരിച്ചറിയപ്പെടാനുള്ള വ്യക്തികളുടെ അവകാശങ്ങൾക്ക് പ്രാമുഖ്യം നൽകിയാണ് സംസ്ഥാനത്ത് ട്രാൻസ്ജെൻഡർ നയം രൂപപ്പെടുത്തിയിട്ടുള്ളത്. ട്രാൻസ്ജെൻഡർ വ്യക്തികളിൽ ഭൂരിഭാഗവും അവരുടെ ശരീരവും ലിംഗവ്യക്തിത്വവും തമ്മിലുള്ള പൊരുത്തക്കേടുകൾ മൂലം വൈകാരിക പ്രതിസന്ധികൾ നേരിടേണ്ടി വരുന്നുണ്ട്. ഇതിനൊരു പരിഹാരമെന്ന നിലയിൽ ലിംഗമാറ്റ ശസ്ത്രക്രിയക്ക് സന്നദ്ധരായി നിരവധി ട്രാൻസ്ജെൻഡർ വ്യക്തികള്‍ മുന്നോട്ട് വരുന്നുണ്ട്. ഇത്തരത്തില്‍ മുന്നോട്ട് വരുന്ന വ്യക്തികള്‍ക്ക് വിവേചനരഹിതമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ലിംഗമാറ്റശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന വ്യക്തികൾക്ക് തുടർചികിത്സയും ഒരു നിശ്ചിത കാലയളവിലെ വിശ്രമവും ആവശ്യമായിവരും. സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന ഇത്തരക്കാർക്ക് വിശ്രമ കാലയളവിൽ അതിജീവനം ദുഷ്കരമാണെന്ന് കാണുന്നു. സങ്കീർണമായ ശസ്ത്രക്രിയയ്ക്ക് അനുബന്ധമായി ലഭിക്കേണ്ട കൗൺസിലിംഗ് സേവനങ്ങൾ, തുടർചികിത്സ, വിശ്രമ കാലയളവിലെ ഭക്ഷണവും മറ്റു ദൈനംദിന ചിലവുകളും എന്നിവയ്ക്ക് ഒരു നിശ്ചിത കാലയളവിലേക്ക് സാമ്പത്തിക സഹായം അനുവദിക്കേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യത്തിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ശസ്ത്രക്രിയ തുടർന്നുവരുന്ന ഒരു വർഷക്കാലയളവിലേയ്ക്ക് (12 മാസങ്ങള്‍) പ്രതിമാസം 3000/- രൂപ ക്രമത്തിൽ ധനസഹായം അനുവദിക്കുന്നത് ഉചിതമായിരിക്കും. വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
നിബന്ധനകൾ:
•അപേക്ഷിക്കുന്ന വ്യക്തികൾക്ക് ട്രാൻസ്ജെൻഡർ ID കാര്‍ഡ്.
•മേൽവിലാസം തെളിയിക്കു ന്നതിനുള്ള രേഖ (Adhaar, Voters ID) ഉണ്ടായിരിക്കണം.
•ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ റിപ്പോർട്ടും, ബന്ധപ്പെട്ട ഡോക്ടറുടെ സാക്ഷ്യ പത്രവും.
•പ്രായപരിധി 18 നം 40 നം മദ്ധ്യേ.
അപേക്ഷ സ്വീകരിക്കലും തുടർ നടപടികളും:
നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ആവശ്യമായ രേഖകൾ, ബാങ്ക് അക്കൗണ്ട് നമ്പർ (IFSC ഉൾപ്പെടെ) സഹിതം സാമൂഹ്യ നീതി ഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണ്. ശസ്ത്രക്രിയയുടെ തീയതി മുതൽ ഒരു വർഷത്തേക്ക് (12 മാസം) മാത്രമാണ് ധനസഹായം അനുവദിക്കുക. ധനസഹായ തുക വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തു നൽകുന്നതായിരിക്കും.
ടാർജെറ്റ് ഗ്രൂപ്പ്
ട്രാന്‍സ് ജെന്‍ഡര്‍ |