Search
| Title | സ്വാശ്രയ പദ്ധതി |
|---|---|
| Award Type | |
| Description | തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികള്‍ക്ക് പരസഹായമില്ലാതെ അവരുടെ ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നതിന് കഴിയുകയില്ല. പലപ്പോഴും ഇത്തരക്കാര്‍ വീട്ടില്‍ തന്നെ കഴിയേണ്ടി വരുന്ന അവസ്ഥയാണുള്ളത്. ഒരു കുടുംബത്തില്‍/വീട്ടില്‍ തീവ്ര ശാരീരിക മാനസിക വെല്ലുവിളിയുള്ള ഒരു വ്യക്തി ഉണ്ടെങ്കില്‍ ആ വീട്ടിലെ ഒരു മുതിര്‍ന്ന വ്യക്തി (അച്ഛന്/അമ്മ) മറ്റ് ജോലിക്കൊന്നും പോകാന്‍ കഴിയാതെ അവരെ സംരക്ഷിക്കുന്നതിനും അവരുടെ ദൈനംദിന കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതിനുമായി വീട്ടില്‍ തന്നെ കഴിയേണ്ടി വരുന്നു. ഇത്തരം രോഗാവസ്ഥയിലുള്ളവരെ ഒറ്റയ്ക്ക് വീട്ടിലാക്കിയിട്ട് മറ്റൊരു ജോലിക്ക് പോകാന്‍ വിഷമിക്കുന്നവര്‍ ധാരാളമുണ്ട്. ഈ സാഹചര്യത്തില്‍ തീവ്ര ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികളെ സംരക്ഷിക്കുന്ന ബി.പി.എല്‍ കുടുംബത്തില്‍പ്പെട്ട മാതാവിന്/രക്ഷകര്‍ത്താവിന് സ്വയംതൊഴില്‍ ആരംഭിക്കുന്നതിന് ഒറ്റത്തവണയായി 35,000 രൂപ ധനസഹായം നല്കുന്ന പദ്ധതിയാണ് സ്വാശ്രയ. മാനദണ്ഡം 1) അപേക്ഷകര്‍ BPL കുടുംബാംഗം ആയിരിക്കണം. 2) മുഴുവന്‍ സമയ സഹായി ആവശ്യമുള്ള, 50 % മോ അതില്‍ കൂടുതലോ ഭിന്നശേഷിയുള്ളവരെ സംരക്ഷിച്ചു വരുന്ന മാതാവ്/പിതാവ്/അടുത്ത ബന്ധുക്കള്‍ക്ക് സ്വയം തൊഴില്‍ നേടുന്നതിനായി ഒറ്റത്തവണ ധനസഹായം 3) ഒന്നില്‍ കൂടുതല്‍ ഭിന്നശേഷിക്കാരുള്ള കുടുംബങ്ങളിലെ മാതാവ്/പിതാവ്/അടുത്ത ബന്ധുക്കള്‍ക്ക് സഹായിയായി നില്‍ക്കേണ്ട അവസ്ഥയില്‍ ഭിന്നശേഷി ശതമാനം ഏതെങ്കിലും ഒരു കുട്ടിക്ക് 40 % ആണെങ്കില്‍പ്പോലും ഈ പദ്ധതി പ്രകാരം തുക അനുവദിക്കാം. 4) ഭര്‍ത്താവിന് ശാരീരിക/മാനസിക ബുദ്ധിമുട്ടുകള്‍ കാരണം ജോലിക്ക് പോകാന്‍ സാധിക്കാത്തതും മറ്റ് വരുമാന മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതുമായ സാഹചര്യത്തില്‍ ഭര്‍ത്താവ് നിലവിലുണ്ടെങ്കിലും ഭിന്നശേഷിയുള്ള കുട്ടിയുടെ മാതാവിന് തുക അനുവദിയ്ക്കാവുന്നതാണ്. 5) ഭിന്നശേഷിത്വം മൂലം പുറത്ത് പോയി ജോലി ചെയ്യുവാന്‍ സാധിയ്ക്കാത്ത ഭിന്നശേഷിക്കാര്‍ക്കും ഈ പദ്ധതി പ്രകാരം തുക അനുവദിയ്ക്കാവുന്നതാണ്. അപേക്ഷിക്കേണ്ട വിധം പദ്ധതി പ്രകാരമുള്ള അപേക്ഷ സുനീതി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് suneethi.sjd.kerala.gov.in |
| Beneficiaries | ഭിന്നശേഷിക്കാര്‍ |
| Benefits | |
| Eligibility criteria | 1. അപേക്ഷക BPL കുടുംബാംഗം ആയിരിക്കണം. 2. ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്ന 70 % -ല്‍ കൂടുതലുള്ള വ്യക്തികളുടെ മാതാവ്/രക്ഷകര്‍ത്താവിന് (സ്ത്രീകള്‍). 3. ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്ന കിടപ്പു രോഗികളുടെ മാതാവ്/ രക്ഷകര്‍ത്താവിന് (സ്ത്രീകള്‍) മുന്‍ഗണന നല്കുന്നു. 4. സ്വയംതൊഴില്‍ സംബന്ധിച്ച വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് സഹിതം അപേക്ഷകള്‍ അതാത് ജില്ലാ സാമൂഹ്യ ആഫിസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. 5. ആശ്വാസകിരണം പെന്ഷന് ലഭിക്കുന്നവര്‍ക്കും ഈ പദ്ധതി പ്രകാരം അപേക്ഷ നല്‍കാവുന്നതാണ്. |
| How to avail | |
| Application Forms | സ്വാശ്രയ പദ്ധതി |
| GOs |
