ട്രാന്‍സ്ജെന്‍ഡര്‍ വൃക്തികള്‍ക്കുള്ള കരുതല്‍ പദ്ധതി


ട്രാന്‍സ്ജെന്‍ഡര്‍ വൃക്തികള്‍ ഭൂരിഭാഗം പേരും സ്വന്തം കുടുംബങ്ങളില്‍ നിന്ന്‌ ഒറ്റപ്പെട്ട്‌ കഴിയുന്നവരും നിരാലംബരായ സാഹചര്യത്തില്‍ ജീവിതം നയിക്കുന്നവരും ആണ്‌. 2015 ല്‍ ട്രാന്‍സ്ജെന്‍ഡര്‍ നയം രൂപീകരിയ്കന്നതിനു മുന്നോടിയായി സംസ്ഥാനത്ത്‌ നടപ്പിലാക്കിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍, കേരളത്തിലെ 51 ശതമാനത്തോളം വരുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും സ്വന്തം കുടുംബങ്ങളില്‍ നിന്ന്‌ അസ്തിത്വത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ടവരാണ്‌ എന്ന്‌ വ്യക്തമായിട്ടുണ്ട്‌. ഇത്തരം വൃക്തികള്‍ ദൈനംദിനജീവിതത്തില്‍ നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്‌. ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഭാഗമായും, ഹോര്‍മോണ്‍ ചികിത്സകള്‍ തുടര്‍ന്നു വരുന്ന സാഹചര്യത്തിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക്‌ ഇത്തരം വ്യക്തികള്‍ വിധേയരാകുന്നുണ്ട്‌. ശസ്ത്രക്രിയയിലെ പിഴവുകള്‍ മൂലം സംഭവിക്കുന്ന ആരോഗ്യപ്രശ്ശങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്താന്‍ കഴിയാതെ നിരവധി ആത്മഹത്യകള്‍ സംസ്ഥാനത്ത്‌ സംഭവിക്കുകയും പൊതുജന ശ്രദ്ധയില്‍പ്പെട്ടുകയും ചെയ്യുന്നുണ്ട്‌. ഇത്തരം പ്രതിസന്ധികള്‍, അപകടങ്ങള്‍, പെട്ടെന്നുണ്ടാകുന്ന അസുഖങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയ അടിയന്തിര ഘട്ടങ്ങളില്‍ ഉടന്‍ പരിഹാരം കണ്ടെത്തുന്നതിനാണ്‌ കരുതല്‍ പദ്ധതി ലക്ഷ്യമാക്കുന്നത്‌.

പദ്ധതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
1)    കരുതല്‍ പദ്ധതി നടപ്പാക്കുന്നതിന്‌ എല്ലാ ജില്ലകളിലും ചുവടെ ചേര്‍ത്തിട്ടുള്ള പ്രകാരം അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു ഉപദേശക സമിതി രൂപീകരിക്കേണ്ടതാണ്‌.

ജില്ലാ കളക്ടര്‍/ പ്രതിനിധി ചെയര്‍മാന്‍
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കണ്‍വീനര്‍
ജില്ലാ മെഡിക്കല്‍ ഓഫീസര്‍/ പ്രതിനിധി മെമ്പര്‍
ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ്‌ ബ്യുറോ (DySP)/പ്രതിനിധി മെമ്പര്‍
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‌/ കൌണ്‍സിലര്‍ മെമ്പര്‍
ഡെല്‍സാ പ്രതിനിധി  മെമ്പര്‍
2 ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധികള്‍ മെമ്പര്‍

 

അടിയന്തിര സാഹചര്യം ഉണ്ടാകുന്ന പക്ഷം പ്രസ്മത വിവരം ബന്ധപ്പെട്ട ജില്ല സാമൂഹ്യനീതി ഓഫീസറെ അറിയിയ്ക്ന്നതിന്‌ ട്രാന്‍സ്‌ ജെന്‍ഡര്‍ പ്രതിനിധികള്‍ ശ്രദ്ധിക്കേണ്ടതാണ്‌. പ്രസ്തുത സമിതിയുടെ തീരുമാനങ്ങള്‍ക്ക്‌ വിധേയമായി ടി പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുള്ള തുക വിനിയോഗിക്കാവുന്നതാണ്‌. സമിതി യോഗത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധികളെക്കൂടാതെ കുറഞ്ഞത്‌ 3 പേരുടെയെങ്കിലും പങ്കാളിത്തം ഉറപ്പാക്കേണ്ടതാണ്‌.
2)    ട്രാന്‍സ്ജെന്‍ഡര്‍ സര്‍ട്ടിഫിക്കറ്റ്‌ / ട്രാന്‍സ്ജെന്‍ഡര്‍ 0൧ കാര്‍ഡ്‌ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
3)    അടിയന്തര സാഹചര്യത്തില്‍ നല്‍കുന്ന സേവനം ആയതിനാല്‍ ദാരിദ്യരരേഖ പരിധി, റേഷന്‍ കാര്‍ഡ്‌, മറ്റു മാനദണ്ഡങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവ്‌ ഒഴിവാക്കേണ്ടതാണ്‌.
4)    അടിയന്തര പ്രാഥമിക ശുശ്രൂഷ നല്‍കല്‍, അടിയന്തര ശസ്ത്രക്രിയ, ആംബ്ദലന്‍സ്‌ സേവനം, വസ്ത്രം, ഭക്ഷണം, നിയമ സഹായം തുടങ്ങിയ കാര്യങ്ങള്‍ക്ക്‌ ഉപദേശകസമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഓഫീസര്‍ക്ക്‌ തുക വിനിയോഗിക്കാവുന്നതാണ്‌.
5)    ലിംഗമാറ്റ ശസ്ത്ൃക്രിയയ്ക്ക്‌ ശേഷം സംഭവിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്ന അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സ ഉറപ്പാക്കുന്നതിനായി പ്രസ്തുത തുക വിനിയോഗിക്കാവുന്നതാണ്‌.
6)    നിരാലംബരായ സാഹചര്യത്തിലോ, മറ്റ ക്രൈസിസുകള്‍ മുഖേനയോ വരുന്ന ടാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക്‌ സുരക്ഷിതമായി കെയര്‍ ഹോമുകള്‍ /ഷെല്‍റ്റര്‍ ഹോമുകളില്‍ എത്തിക്കുന്നതിനും അതിനു മുന്‍പ്‌ ഉള്ള മെഡിക്കല്‍ പരിശോധനയ്ക്കും , ഭക്ഷണത്തിനും, വസ്ത്ത്തിനും പ്രസ്തുത തുക വിനിയോഗിക്കാവുന്നതാണ്‌.
7)    പ്രകൃതി ദൂരന്തത്തിന്‌ ഇരയാകുന്ന ട്രാന്‍സ്‌ ജെന്‍ഡര്‍ വ്യക്തികള്‍ക്ക്‌ അടിയന്തര വൈദ്യസഹായം, ഭക്ഷണം എന്നിവ നല്‍കുന്നതിന്‌ വിനിയോഗിക്കാവുന്നതാണ്‌.
8)    ആസിഡ്‌ ആക്രമണം, മറ്റ്‌ ഗുരുതര പൊള്ളല്‍ ഏല്‍ക്കുക എന്നിവയ്ക്ക്‌ അടിയന്തിര വൈദ്യസഹായം നല്‍കുന്നതിന്‌ തുക വിനിയോഗിക്കാവുന്നതാണ്‌.
9)    ട്രാന്‍സ്‌ ജെന്‍ഡര്‍ വ്യക്തികള്‍ക്ക്‌ ജീവനോ സ്വത്തിനോ അപകടം ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തര പരിരക്ഷ നല്‍കുന്നതിനും തുക വിനിയോഗിക്കാവുന്നതാണ്‌.
10)    വളരെ അത്യാവശ്ൃഘട്ടങ്ങളില്‍ വ്യവസ്ഥകള്‍ കൂടാതെയുള്ള അനാഥരായ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക്‌ അടിയന്തിരാവശ്യങ്ങള്‍ക്ക്‌ മോണിറ്ററിംഗ്‌ കമ്മിറ്റി തീരുമാനത്തിന്‌ വിധേയമായോ മോണിറ്ററിംഗ്‌ കമ്മിറ്റിയെ ബോധ്യപ്പെടുത്താനാകുന്ന രീതിയിലോ തുക വിനിയോഗിക്കാവുന്നതാണ്‌.
11)    25,000 /- രൂപവരെയുള്ള ധനസഹായ അപേക്ഷകള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക്‌ ഉപദേശക സമിതിയുടെ അനുമതി ലഭ്യമാക്കാതെ തന്നെ ചെലവാക്കാവുന്നതും അടുത്ത കമ്മിറ്റിയില്‍ അവതരിപ്പിച്ച സാധൂകരണം ലഭ്യമാക്കേണ്ടതുമാണ്‌ . 25000/- രൂപയ്ക്കു മുകളിലുള്ള അപേക്ഷകള്‍ സമിതിയുടെ തീരുമാനത്തിന്‌ വിധേയമായും അനുവദിക്കാവൃന്നതാണ്‌ .
12)    ഒരു ഗുണഭോക്താവിന്‌ ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു തവണ മാത്രം ധനസഹായം അനുവദിക്കേണ്ടതുള്ള.
13)    പരിചാരകര്‍ ആരുമില്ലാത്ത പക്ഷം ഒരു കെയര്‍ഗിവറെ നിയോഗിക്കുന്നതിനും തുക വിനിയോഗിക്കാവുന്നതാണ്‌.

ടാർജെറ്റ്‌ ഗ്രൂപ്പ്

ട്രാന്‍സ് ജെന്‍ഡര്‍

പ്രമാണങ്ങൾ

GOs Karuthal scheme for Transgender persons